ഇന്ത്യന്‍ 360 ; പരിക്കില്‍ നിന്നും മുക്തനായി മുംബൈയുടെ രക്ഷകനായി ആവതരിച്ചു

കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തില്‍ 2 മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയത്. പരിക്കില്‍ നിന്നും മോചിതനായി സൂര്യകുമാര്‍ യാദവും ബേബി ഡീവില്ലേഴ്സ് എന്ന് വിളി പേരുള്ള ഡെവാൾഡ് ബ്രെവിസും. ആദ്യ വിജയം ലക്ഷ്യമാക്കി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിനു വന്‍ തിരിച്ചടിയാണ് നേരിട്ടത്.

55 ന് 3 എന്ന നിലയില്‍ വീണ മുംബൈ ഇന്ത്യന്‍സിനെ തിലക് വര്‍മ്മയും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഫിറ്റ്നെസ് വീണ്ടെടുത്തതിനു ശേഷം ആദ്യ മത്സരത്തില്‍ തന്നെ മുംബൈയുടെ രക്ഷകനായി സൂര്യകുമാര്‍ യാദവ് മാറി. അര്‍ദ്ധസെഞ്ചുറി നേടിയ സൂര്യകുമാറാണ് മുംബൈയുടെ ടോപ്പ് സ്കോറര്‍.

13242196 e08c 4e73 9357 e6e3aadd5db9

തകര്‍ച്ച നേരിട്ട മുംബൈക്കായി പതിയെ ആണ് സൂര്യകുമാര്‍ യാദവ് തുടങ്ങിയത്. ഒരു ഘട്ടത്തില്‍ 17 പന്തില്‍ 10 എന്ന നിലയില്‍ നിന്നുമാണ് സൂര്യകുമാര്‍ ഇന്നിംഗ്സിന്‍റെ വേഗത കൂട്ടിയത്. പിന്നീടുള്ള 18 പന്തില്‍ 42 റണ്‍സ് പിറന്നു. 36 പന്തില്‍ 5 ഫോറും 2 സിക്സുമടക്കം 52 റണ്‍സാണ് താരം നേടിയത്.

മുംബൈയുടെ ഇന്നിംഗ്സിനു ശേഷം സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ്, സ്റ്റാര്‍ സ്പോര്‍ട്ട്സ് വിശകലനം ചെയ്തിരുന്നു. ഗ്രൗണ്ടിന്‍റെ ഏതു ഭാഗത്തും അനായസം ഷോട്ടു കളിക്കുന്ന സൂര്യകുമാര്‍ യാദവിനെയാണ് അവര്‍ കാണിച്ചു തന്നത്. പുള്‍ ഷോട്ട്, അപ്പര്‍ കട്ട്, സ്വീപ്പ്, സ്ലോഗ് സ്വീപ്പ്, സ്ക്വയര്‍ കട്ട്, അപ്പര്‍ കട്ട് തുടങ്ങിയ ഷോട്ടുകള്‍ സൂര്യകുമാര്‍ യാദവ് കളിച്ചിരുന്നു.

Previous articleനോ ലുക്ക് സിക്സുമായി ❛ബേബി ഏബി❜ ; മിന്നല്‍ സ്റ്റംപിങ്ങുമായി ബില്ലിങ്ങ്സിന്‍റെ മറുപടി
Next articleഇന്ന് നോഹിറ്റ് ! നാണക്കേടുമായി രോഹിത് ശര്‍മ്മ