എനിക്ക് അത് പെട്ടെന്ന് തന്നെ നേടണം; തൻ്റെ വലിയ ആഗ്രഹം വെളിപ്പെടുത്തി സൂര്യ കുമാർ യാദവ്.

ഇന്നലെ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഈ വർഷത്തെ രണ്ടാം ട്വൻ്റി-20 സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്. 51 പന്തുകളിൽ നിന്ന് 217.65 സ്ട്രൈക്ക് റേറ്റിൽ 111 റൺസാണ് താരം നേടിയത്. ന്യൂസിലാൻഡ് ബൗളർമാർക്കെതിരെ 7 സിക്സറുകളും 11 ബൗണ്ടറികളും ആണ് താരം പായിച്ചത്.

ഇപ്പോഴിതാ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഒരു വലിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ കുമാർ യാദവ്. ന്യൂസിലാൻഡിനെതിരായ വിജയത്തിനു ശേഷം സംസാരിക്കുന്നതിനിടയിലാണ് തൻ്റെ ഈ ആഗ്രഹം സൂര്യ കുമാർ യാദവ് വെളിപ്പെടുത്തിയത്. തനിക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം എന്ന ആഗ്രഹമാണ് താരം തുറന്നു പറഞ്ഞത്. ആ ഫോർമാറ്റിലേക്കുള്ള വിളി വൈകാതെ തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

Suryakumar Yadav 1 4

“ഇന്ത്യയിൽ ക്രിക്കറ്റ് ആരംഭിക്കുന്നത് റെഡ് ബോളിലൂടെയാണ്. ആ സമയം അടുത്തു വരികയാണ്. ഞാൻ റെഡ് ബോൾ ഫോർമാറ്റ് വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. മുംബൈയിൽ ആയിരിക്കുമ്പോൾ എനിക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച് പരിചയമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിനെ പറ്റി എനിക്ക് കുറച്ച് ധാരണകൾ ഉണ്ട്. ടെസ്റ്റ് ക്യാപ് വളരെ പെട്ടെന്ന് തന്നെ ലഭിക്കും എന്നാണ് പ്രതീക്ഷ.”- സൂര്യ കുമാർ യാദവ് പറഞ്ഞു.

FB IMG 1668950126834 1

അതേസമയം ന്യൂസിലാൻഡിനെതിരെ ഇന്നലെ 65 റൺസിൻ്റെ വിജയമായിരുന്നു ഇന്ത്യ നേടിയത്. ഇന്നലത്തെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. നാളെയാണ് പരമ്പരയിലെ അവസാനത്തെ മത്സരം.