കളിക്കളത്തിൽ അവൻ്റെ പെരുമാറ്റം വിശേഷിക്കപ്പെട്ടത്; യുവതാരത്തെ ചേർത്തുപിടിച്ച് ഇന്ത്യൻ താരം.

രാജസ്ഥാൻ റോയൽസിൻ്റെ യുവതാരമാണ് റിയാൻ പരാഗ്. ബാറ്റിംഗില്‍ സ്ഥിരമായി പരാജയപ്പെട്ടിട്ടും രാജസ്ഥാന്‍ ടീം മാനേജ്മെന്‍റ് താരത്തിനു വന്‍ പിന്തുണയാണ് നല്‍കുന്നത്. അതിനെതിരെ വിമര്‍ശനവും ശക്തമാണ്. ഇപ്പോഴിതാ യുവതാരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. ഗുജറാത്തും ആയുള്ള ആദ്യ ക്വാളിഫയർ മത്സരത്തിനിടെയാണ് സൂര്യകുമാർ താരത്തെ പറ്റി ട്വീറ്റ് ചെയ്തത്.

“കളിക്കളത്തിലെ റിയാൻ പരാഗിൻ്റെ പെരുമാറ്റം വിശേഷപ്പെട്ടത്”ഇതായിരുന്നു രാജസ്ഥാൻ റോയൽസ് യുവതാരത്തെ പറ്റി മുംബൈ ഇന്ത്യൻസ് താരം ചെയ്ത ട്വീറ്റ്. താരത്തിൻ്റെ ഈ അഭിപ്രായത്തെ ഒരു വിഭാഗം ആരാധകർ സ്വാഗതം ചെയ്തപ്പോൾ മറു വിഭാഗം കടുത്ത വിമർശനം ഉയർത്തുന്നുണ്ട്. റിയാഗ് പരാഗിൻ്റെ പ്രകടനം പലപ്പോഴും വിവാദമാകാറുള്ളതാണ്.

images 3 7


കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ബാറ്റ് ചെയ്യുമ്പോൾ പതിനാറാം ഓവറിൽ ഫീൽഡിങ്ങിൽ വേണ്ട സഹായം ലഭിക്കാത്തതിനാൽ സഹതാരം ദേവദത്ത് പടിക്കലിനോട് ദേഷ്യപെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു സൂര്യകുമാർ ഈ അഭിപ്രായവുമായി എത്തിയത്. ഡേവിഡ് മില്ലർ അടിച്ച ഷോട്ട് പരാഗ് ഡൈവു ചെയ്ത് രക്ഷപ്പെടുത്തിയപ്പോൾ തനിക്കൊപ്പം ഓടിയെത്തി പിന്തുണ നൽകാത്തതിനാലാണ് താരം പടിക്കലിനോട് ആക്രോശിച്ചത്.

images 43

രാജസ്ഥാൻ ഇന്നിംഗ്സിലെ അവസാന പന്തിൽ അശ്വിനുമായി ഉണ്ടായ ആശയക്കുഴപ്പത്തിന് ഒടുവിൽ റണ്ണൗട്ട് ആയതിനുശേഷം പരാഗ് അതൃപ്തി പ്രകടമാക്കിയിരുന്നു. മോശം ഫോമിനെ തുടർന്ന് പലപ്പോഴും താരത്തിന് നേരെ കടുത്ത വിമർശനങ്ങൾ ഉയരാറുണ്ട്. അതുകൊണ്ടാണ് സൂര്യകുമാറിൻ്റെ അഭിപ്രായത്തെ ഒരു വിഭാഗം ആളുകൾ വിമർശിച്ചത്.