കോഹ്ലിയോടൊപ്പം ഉള്ള ബാറ്റിങ് ഞാൻ ആസ്വദിക്കുന്നു, മറുഭാഗത്ത് അവനുണ്ടെങ്കിൽ ഒരു സമ്മർദ്ദവും ഇല്ലാതെ കളിക്കാൻ സാധിക്കുമെന്ന് സൂര്യ കുമാർ യാദവ്

ടി20 ലോകകപ്പിലെ നെതർലാൻഡ്സുമായുള്ള ഇന്ത്യയുടെ 56 റൺസിന് ഇന്ത്യ നെതർലാൻഡ്സിനെ പരാജയപ്പെടുത്തി. തുടർച്ചയായി രണ്ടാം വിജയത്തോടെ ഗ്രൂപ്പിൽ നാലു പോയിന്റുകളുമായി ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യയെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ നെതർലാൻഡ്സിൻ്റെ 9 നഷ്ടത്തിൽ 20 ഓവറിൽ 123 റൺസിൽ പോരാട്ടം അവസാനിച്ചു. ഇന്ത്യക്കു വേണ്ടി രാഹുൽ നിരാശപ്പെടുത്തിയപ്പോൾ നായകൻ രോഹിത് ശർമയും, മുൻ നായകൻ വിരാട് കോഹ്ലിയും,സൂര്യകുമാർ യാദവും അർദ്ധ സെഞ്ച്വറി നേടി.

93917016


ഇപ്പോഴിതാ മത്സരശേഷം സൂര്യകുമാർ യാദവ് കോഹ്ലിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോഹ്ലിക്കൊപ്പം ഉള്ള ബാറ്റിംഗ് വളരെയധികം ആസ്വദിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ സൂപ്പർ താരം പറഞ്ഞത്. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും ഭയാനകമായ കൂട്ടുകെട്ടാണ് കോഹ്ലിയും സൂര്യ കുമാർ യാദവും. ഇരുവരും ചേർന്ന് ഈ വർഷം മാത്രം 50 റൺസിനു മുകളിൽ കൂട്ടുകെട്ട് പടുത്തുയർത്തിയത് നാലു തവണയാണ്.

it was a heartwarming gesture from virat kohli suryakumar yadav 2022 09 01

“കോഹ്ലിയോടൊപ്പമുള്ള ബാറ്റിങ് ഞാൻ ശരിക്കും ആസ്വദിക്കുന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ ലക്ഷ്യം വളരെ വ്യക്തമാണ്. എനിക്ക് നേരത്തെ ബൗണ്ടറികൾ ലഭിച്ചാൽ ഞങ്ങളുടെ കൂട്ടുകെട്ട് നീട്ടികൊണ്ടുപോകുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങൾ എല്ലായ്പോഴും ഷോട്ടുകൾക്കായി നോക്കുന്നു. അതാണ് ഞങ്ങളുടെ കൂട്ടുകെട്ടിൻ്റെ വിജയരഹസ്യം. കോഹ്ലി മറുഭാഗത്തുണ്ടെങ്കിൽ എനിക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാൻ സാധിക്കുന്നു.”- സൂര്യ കുമാർ യാദവ് പറഞ്ഞു