സ്പെഷ്യല്‍ ഷോട്ടുമായി സ്കൈ. ഓപ്പണറായി എത്തി അമ്പരപ്പിക്കുന സിക്സുമായി സൂര്യകുമാര്‍ യാദവ്

sky special shot vs wi

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവില്‍ നിന്നും വിത്യസ്തമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കൊപ്പം സൂര്യകുമാര്‍ യാദവാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്.

ആദ്യ ഓവറില്‍ ഒബെദ് മക്കോയിയെ ഫോറടിച്ചാണ് താരം തുടങ്ങിയത്. അകീല്‍ ഹൊസൈന്‍റെ ഓവറില്‍ രണ്ട് തവണ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയും ചെയ്തു. മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച അല്‍സാരി ജോസഫിനെതിരെ സൂര്യകുമാര്‍ അടിച്ച സിക്സാണ് ഇപ്പോള്‍ വൈറല്‍.

343360

നാലാം ഓവറിലെ രണ്ടാം പന്തില്‍, അല്‍സാരി ജോസഫിന്‍റെ ഫുള്‍ ഡെലിവറി ബോള്‍, സ്റ്റംപില്‍ നിന്നും നീങ്ങി, സൂര്യയുടെ സ്പെഷ്യല്‍ ഷോട്ടിലൂടെ ഫൈന്‍ ലെഗില്‍ സിക്സ്ടിച്ചു. സിക്സടിക്കാനുള്ള സൂര്യകുമാര്‍ യാദവിന്‍റെ കൈ ചലനം എല്ലാവരും പ്രശംസിക്കുകയാണ്. മത്സരത്തില്‍ ആദ്യ വിക്കറ്റില്‍ 44 റണ്‍സ് ചേര്‍ത്താണ് സൂര്യകുമാര്‍ യാദവ് മടങ്ങിയത്‌. 16 പന്തില്‍ 3 ഫോറും 1 സിക്സുമായി 24 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

West Indies (Playing XI): Shamarh Brooks, Shimron Hetmyer, Rovman Powell, Nicholas Pooran(w/c), Kyle Mayers, Jason Holder, Akeal Hosein, Odean Smith, Alzarri Joseph, Obed McCoy, Keemo Paul

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

India (Playing XI): Rohit Sharma(c), Rishabh Pant(w), Shreyas Iyer, Suryakumar Yadav, Hardik Pandya, Dinesh Karthik, Ravindra Jadeja, Ravi Bishnoi, Bhuvneshwar Kumar, Ravichandran Ashwin, Arshdeep Singh

Scroll to Top