വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിയും പുതിയ റോളിൽ എത്തും. 10 ടീമുകൾ അടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മാർച്ച് 26 മുതൽ ആരംഭിക്കും, ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും മഹാരാഷ്ട്രയിൽ വാങ്കഡെ സ്റ്റേഡിയം, ഡിവൈ പാട്ടീൽ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നിവയുൾപ്പെടെ 4 വ്യത്യസ്ത വേദികളിലായി നടക്കുന്നത്
മുന്‍ ഇന്ത്യന്‍ താരമായ സുരേഷ് റെയ്നയെ മിസ്റ്റര്‍ ഐപിഎല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇത്തവണ സീനിയര്‍ താരത്തെ സ്വന്തമാക്കാന്‍ ആരും താത്പര്യപ്പെട്ടില്ലാ. 2 കോടി രൂപ അടിസ്ഥാന വിലയായാണ് സുരേഷ് റെയ്ന എത്തിയത്. എന്നാല്‍ മെഗാ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും തിരിഞ്ഞു നോക്കിയില്ലാ. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇതിഹാസത്തെ സ്വന്തമാക്കാത്തതിനാല്‍ ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഇപ്പോഴിതാ ടൂര്‍ണമെന്‍റിന്‍റെ 15ാം സീസണില്‍ എത്താന്‍ ഒരുങ്ങുകയാണ് സുരേഷ് റെയ്ന. താരമായട്ടില്ലാ, കളിക്ക് കമന്‍ററി പറയാനാണ് മുന്‍ ഇന്ത്യന്‍ താരം എത്തുക. ദൈനിക് ജാഗരണിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സുരേഷ് റെയ്നയെ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകും എന്ന് ഐപിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു.
റെയ്നക്കൊപ്പം മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രവി ശാസ്ത്രിയും കളി പറയാന്‍ എത്തും. ഇന്ത്യന്‍ ഹെഡ് കോച്ച് ജോലിക്ക് മുന്‍പ് രവി ശാസ്ത്രി കമന്‍ററി ചെയ്തിരുന്നു. 2017 ചാംപ്യന്‍സ് ട്രോഫിയിലാണ് അവസാനമായി രവി ശാസ്ത്രി കമന്‍ററി പറഞ്ഞത്.