ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ താരത്തിന് ടെസ്റ്റിലും അവസരം നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയതിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. സൂര്യകുമാർ യാദവിനെ ടെസ്റ്റിലും തിളങ്ങാനുള്ള കഴിവ് ഉണ്ടെന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. ഒരു അഭിമുഖത്തിനിടയിലായിരുന്നു റെയ്നയുടെ ഈ അഭിപ്രായം.
“അവൻ്റെ പ്രകടനം അനുസരിച്ച് സൂര്യ കുമാർ യാദവ് മൂന്ന് ഫോർമാറ്റുകളിലും കളിക്കണം. മൂന്ന് ഫോർമാറ്റുകളും അവൻ ഇല്ലാതെ നിലനിൽക്കില്ല. അവൻ്റെ കളി ഭയമില്ലാതെയാണ്. അവൻ്റെ ഷോട്ടുകൾ എല്ലാം മൈതാനമറിഞ്ഞാണ്. അവൻ മുംബൈ താരമാണ്.അവന് എങ്ങനെയാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടത് എന്ന് അറിയാം. ഏകദിനത്തിൽ കൂടുതൽ സ്ഥിരത അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതോടെ വരുത്താൻ ആകും.
അവന് സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും അനായാസം നേടാൻ സാധിക്കും.”-സുരേഷ് റെയ്ന പറഞ്ഞു.
റെയ്നയുടെ വാക്കുകൾ മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജയും ശരിവെച്ചു.”ടെസ്റ്റ് ടീമിൽ അവൻ തീർച്ചയായും ഉണ്ടാകണം. അവൻ്റെ പ്രകടനം അനുസരിച്ച് മൂന്ന് ഫോർമാറ്റുകളിലും ഉൾപ്പെടേണ്ടതാണ്. ഇത്തരം ചോദ്യങ്ങൾ ഉയരേണ്ടതില്ല.”-അദ്ദേഹം പറഞ്ഞു.
എന്നാൽ മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദ് ഇരുവരുടെയും അഭിപ്രായത്തിനോട് വിയോജിച്ചു.”മികച്ച ഫോമിലാണ് സർഫറാസ് ഖാൻ. അവന് ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ എങ്കിലും അവസരം നൽകേണ്ടതായിരുന്നു. സൂര്യകുമാർ യാദവ് ട്വൻ്റി ട്വൻ്റിയിൽ മികവ് പുലർത്തുന്നുണ്ട്. അതു തന്നെയാണ് ടെസ്റ്റിൽ നിന്നും പ്രതീക്ഷിക്കുന്നത്. പക്ഷേ ഞാൻ സർഫ്രാസിന്റെ കൂടെയാണ്.”-അദ്ദേഹം പറഞ്ഞു.