ഇത്തവണയായിരുന്നു ഐപിഎൽ മെഗാ ലേലം നടന്നത്. ഐപിഎല്ലിന് ശേഷം ഏറെ ചർച്ചയായ വിഷയമായിരുന്നു റെയ്നയെ ആരും ടീമിൽ എടുക്കാതിരുന്നത്. ബാക്കി തുക വന്നിട്ടും ചെന്നൈ സൂപ്പർ കിംഗ്സ് റൈനയെ സ്വന്തമാക്കാതെ ഇരുന്നത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സി എസ് കെ യുടെ എക്കാലത്തെയും ഉയർന്ന റൺ സ്കോററാണ് ഈ ഇടംകൈയ്യൻ ബാറ്റ്സ്മാൻ. നാലുതവണ ചെന്നൈ കിരീടം നേടുമ്പോഴും താരം ടീമിൽ ഉണ്ടായിരുന്നു.
ഇത്തവണ പുതിയ റോളിൽ ആണ് താരം ഐപിഎല്ലിൽ ഉള്ളത്. കമൻ്റേറ്റർ റോളിലാണ് റെയ്ന ഇപ്രാവശ്യം ആരാധകർക്കിടയിൽ എത്തിയിരിക്കുന്നത്. എന്നാൽ തൻറെ ആദ്യ കമൻററിക്കിടയിൽ വികാരഭരിതനാക്കുകയാണ് താരം. ആ മഞ്ഞ ജഴ്സിയണിഞ്ഞ് സ്റ്റേഡിയത്തിൽ പോകാൻ സാധിച്ചിരുന്നെങ്കിൽ എന്നാണ് റെയ്ന പറഞ്ഞത്. റെയ്നയുടെ ഈ വാക്കുകൾ എല്ലാ ആരാധകരുടെ മനസ്സിൽ തറച്ചു.
ഐപിഎൽ പതിനഞ്ചാം പതിപ്പിൻ്റെ ആദ്യമത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തോൽപ്പിച്ചു. ആറു വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ വിജയം. ഇത്തവണ ചെന്നൈയെ നയിക്കുന്നത് രവീന്ദ്ര ജഡേജയാണ്. ജഡേജ ക്യാപ്റ്റൻ റോളിൽ എത്തിയ ആദ്യ മത്സരം തന്നെ ചെന്നൈ തോൽവി വഴങ്ങി. എന്നാൽ ക്യാപ്റ്റൻസി ഒഴിഞ് നായകൻറെ സമ്മർദ്ദം ഇല്ലാതെ ബാറ്റ് ചെയ്യാനെത്തിയ ധോണി അർദ്ധസെഞ്ച്വറി നേടി ബാറ്റിംഗിൽ തകർന്നടിഞ്ഞ ചെന്നൈയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. 38 പന്തുകളിൽ നിന്നും 50 റൺസായിരുന്നു ധോണി നേടിയത്.