ബംഗ്ലാദേശിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് വമ്പൻ തിരിച്ചടി. സൂപ്പർ താരം പരിക്കേറ്റ് പുറത്ത്.

images 2022 12 03T122355.661

ബംഗ്ലാദേശിൽ എതിരായ ഏകദിന പരമ്പരക്ക് ഒരുങ്ങുന്ന ഇന്ത്യക്ക് വമ്പൻ തിരിച്ചടി. ഇന്ത്യൻ ടീമിലെ സൂപ്പർ താരം മുഹമ്മദ് ഷമി പരിക്കേറ്റ് ഏകദിന പരമ്പരയിൽ നിന്നും പുറത്തായി. കൈക്ക് പരിക്കേറ്റത്തോടെയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്നും സൂപ്പർ താരം പുറത്തായത്. ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തെ നയിക്കേണ്ട ചുമതല ഷമിക്ക് ആയിരുന്നു.

ഷമി പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യന്‍ ടീമിന് അത് വമ്പൻ തിരിച്ചടിയായി മാറും. ബംഗ്ലാദേശിലേക്ക് ഇന്ത്യൻ ടീമിൻ്റെ കൂടെ ഷമി യാത്ര ചെയ്തിട്ടില്ല. ഷമിയുടെ പരിക്ക് സംബന്ധിച്ച് ബിസിസിഐ വൃത്തങ്ങളിൽ നിന്നും വന്ന റിപ്പോർട്ടില്‍ .”ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം പരിശീലനം പുനരാരംഭിച്ച മുഹമ്മദ് ഷമിക്ക് കൈക്ക് പരിക്കേറ്റു. എന്‍സിഎയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

images 2022 12 03T122344.215

ഡിസംബര്‍ 1 ന് ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല.”- റിപ്പോർട്ടിൽ പറയുന്നു. ലോകകപ്പിന് ശേഷം മുതിർന്ന താരങ്ങൾ പങ്കെടുക്കുന്ന ആദ്യ പരമ്പര കൂടിയാണ് ഇത്. നായകൻ രോഹിത് ശർമ,വിരാട് കോഹ്ലി ,കെ.എൽ രാഹുൽ എന്നിവർ ബംഗ്ലാദേശിനെതിരായ പര്യടനത്തിൽ ഇന്ത്യൻ ടീമിൻ്റെ കൂടെ ഉണ്ടാകും. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ എല്ലാവർക്കും വിശ്രമം അനുവദിച്ചിരുന്നു.

See also  സജന ഒരു മാരക സിക്സ് ഹിറ്റർ. അവൾ കാരണമാണ് ഞാനിവിടെ നിൽക്കുന്നത്. മലയാളീ താരത്തെ പ്രശംസിച്ച് ഹർമൻപ്രീത്
images 2022 12 03T122348.011

ഷമിയുടെ അഭാവത്തിൽ യുവതാരങ്ങളായ മുഹമ്മദ് സിറാജ്, ശർദുൽ താക്കൂർ, ദീപക് ചഹാർ, കുൽദീവ് സെൻ തുടങ്ങിയ നാല് പേസർമാർ ഇന്ത്യൻ ടീമിൽ ഉണ്ട്. ഷമിക്ക് പകരക്കാനായി യുവതാരം ഉമ്രാന്‍ മാലിക്കിനെ പ്രഖ്യാപിച്ചു.

India’s squad for Bangladesh ODIs: Rohit Sharma (C), KL Rahul (VC), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (WK), Ishan Kishan (WK), Shahbaz Ahmed, Axar Patel, Washington Sundar, Shardul Thakur, Mohd. Siraj, Deepak Chahar, Kuldeep Sen, Umran Malik.

Scroll to Top