ഇംഗ്ലണ്ട് താരത്തിനായി കാശെറിഞ്ഞ് രാജസ്ഥാനും ഹൈദരബാദും. വാശിയേറിയ ലേലത്തില്‍ ലഭിച്ചത് 13.25 കോടി.

harry brook

ഐപിഎല്‍ മിനി താരലേലത്തില്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ സ്വന്തമാക്കാന്‍ ഹൈദരബാദിനു ചിലവാക്കേണ്ടി വന്നത് 13.25 കോടി രൂപ. ലേലത്തില്‍ രണ്ടാമതായാണ് ഇംഗ്ലണ്ട് താരം എത്തിയത്. ബാംഗ്ലൂരും രാജസ്ഥാനും തമ്മിലാണ് പോരാട്ടം ആരംഭിച്ചത്.

5 കോടി എത്തിയതോടെ ബാംഗ്ലൂര്‍ പിന്‍മാറി. പിന്നാലെ ഹൈദരബാദ് എത്തി. ഇരു ടീമുകളും വാശിയേറിയ ലേലം കാഴ്ച്ചവച്ചതോടെ 10 കോടി കടന്നു. 13 കോടി രാജസ്ഥാന്‍ വിളിച്ചപ്പോള്‍ തൊട്ടു പിന്നാലെ 25 ലക്ഷം കൂടി കൂട്ടി വിളിച്ച് ഹൈദരബാദ് ലീഡെടുത്തു. ഇതോടെ രാജസ്ഥാന്‍ പിന്‍മാറി. വേറെ ആരും ഇംഗ്ലണ്ട് താരത്തിനായി വരാനതോടെ ലേലം ഉറപ്പിച്ചു.

മിനി ലേലത്തില്‍ ഏറ്റവും കുടുതല്‍ തുക കിട്ടുന്ന സ്പെഷ്യലിസ്റ്റ് ബാറ്ററാണ് ഹാരി ബ്രൂക്ക്. 7.75 കോടി രൂപ നേടിയ ഹെറ്റ്മയറുടെ റെക്കോഡാണ് തകര്‍ത്തത്. സണ്‍റൈസേഴ്സ് ഹൈദരബാദിന്‍റെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമാണ് ഹാരി ബ്രൂക്ക്

See also  റണ്ണൗട്ടായതില്‍ സര്‍ഫ്രാസ് ഖാന്‍റെ പ്രതികരണം ഇങ്ങനെ. ജഡേജക്ക് നന്ദി പറഞ്ഞ് യുവതാരം

ഇംഗ്ലണ്ടിനായി 17 ടി20 ഇന്നിംഗ്സില്‍ നിന്നായി 372 റണ്‍സാണ് ബ്രൂക്ക് നേടിയട്ടുള്ളത്. 137 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

Scroll to Top