“ഞാൻ 40 പന്തിലാണ് 1 റൺ നേടിയിരുന്നത്, മാക്സ്വെൽ 40 പന്തിൽ സെഞ്ച്വറി നേടി” പ്രശംസിച്ച് ഗവാസ്കർ.

maxwell century vs netherland

ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയയുടെ നെതർലാൻഡ്സിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു ഗ്ലെൻ മാക്സ്വെൽ കാഴ്ചവച്ചത്. മത്സരത്തിൽ കേവലം 40 പന്തുകളിൽ നിന്നാണ് മാക്സ്വെൽ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി കൂടിയാണ് മത്സരത്തിലൂടെ മാക്സ്വെൽ സ്വന്തമാക്കിയത്. ഈ തകർപ്പൻ ഇന്നിങ്സിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മത്സരത്തിൽ മാക്സ്വെൽ പുറത്തെടുത്ത ഷോട്ടുകളെ പ്രശംസിച്ചു കൊണ്ടാണ് ഗവാസ്കർ രംഗത്ത് വന്നത്. മത്സരത്തിൽ മാക്സ്വെല്ലിന്റെ ഇന്നിങ്സ് ഓസ്ട്രേലിയയെ മറ്റൊരു തലത്തിലെത്തിച്ചു എന്ന് ഗവാസ്കർ പറയുന്നു.

മത്സരത്തിൽ 9 ബൗണ്ടറികളും 8 സിക്സറുകളും നേടിയ മാക്സ്വെൽ 44 പന്തുകളിൽ 106 റൺസാണ് നേടിയത്. “മാക്സ്വെൽ കളിച്ച ഷോട്ടുകളിൽ ഏറ്റവും അവിസ്മരണീയമായി തോന്നിയത് റിവേഴ്സ് ഹിറ്റാണ്. അതൊരു സിക്സറായി മാറുകയുണ്ടായിരുന്നു. അതിനൊരു 12 റൺസ് നൽകിയാലും തെറ്റില്ല. ആ ഷോട്ടിന് ശേഷം നെതർലൻഡ്സിന്റെ ബോളിങ്‌ പൂർണമായും തകരുകയുണ്ടായി. കാരണം മാക്സ്വെല്ലിനെതിരെ എവിടെ പന്തറിയണം എന്ന കാര്യത്തിൽ നെതർലൻഡ്സ് ബോളർമാർക്ക് വലിയ സംശയങ്ങൾ ഉദിച്ചു. വളരെ അവിസ്മരണീയ പ്രകടനം തന്നെയാണ് മാക്സ്വെൽ മത്സരത്തിൽ കാഴ്ചവച്ചത്. ഇത്രയും റൺസ് ഈ സ്ട്രൈക്ക് റേറ്റിൽ നേടുക എന്നുള്ളത് ചെറിയ കാര്യമല്ല. അത് അവിശ്വസനീയം തന്നെയാണ്.”- ഗവാസ്കർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

See also  പഞ്ചാബിനെതിരെ നിറംമങ്ങി സഞ്ജു. 14 പന്തുകളിൽ 18 റൺസ് നേടി പുറത്ത്.

ഇതോടൊപ്പം മാക്സ്വെല്ലിന്റെ ഇന്നിംഗ്സിന്റെ വേഗതയെ പ്രശംസിച്ചും ഗവാസ്കർ സംസാരിക്കുകയുണ്ടായി. “ഞാൻ ടീമിൽ ഉണ്ടായിരുന്ന സമയത്ത് 40 പന്തുകളിൽ നിന്നായിരുന്നു ഒരു റൺ നേടിയിരുന്നത്. പക്ഷേ ഇപ്പോൾ 40 പന്തുകളിൽ നിന്ന് മാക്സ്വെൽ സെഞ്ച്വറി നേടിയിരിക്കുകയാണ്. അവിശ്വസനീയം എന്നതല്ലാതെ ഒന്നും തന്നെ പറയാനില്ല.”- ഗവാസ്കർ കൂട്ടിച്ചേർത്തു. മത്സരത്തിൽ മാക്സ്വെല്ലിന് പുറമേ ഡേവിഡ് വാർണറും സെഞ്ചുറി സ്വന്തമാക്കുകയുണ്ടായി. ഈ മികവിൽ 309 റൺസിന്റെ ചരിത്ര വിജയമാണ് ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്. ലോകകപ്പ് ചരിത്രത്തിലെ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വിജയമായിരുന്നു മത്സരത്തിൽ ഉണ്ടായത്.

ടൂർണ്ണമെന്റിൽ വളരെ മോശം അവസ്ഥയിൽ ആരംഭിച്ച ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരമാണ് മത്സരങ്ങളിൽ നടത്തുന്നത്. ഇതുവരെ ലോകകപ്പിൽ 5 മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയ 3 മത്സരങ്ങളിൽ വിജയം നേടിയപ്പോൾ രണ്ടെണ്ണത്തിൽ പരാജയമറിഞ്ഞു. നിലവിൽ 6 പോയിന്റുകളാണ് ഓസ്ട്രേലിയയ്ക്കുള്ളത്. ഒപ്പം പോസിറ്റീവ് നെറ്റ് റേറ്റ് ഓസ്ട്രേലിയയെ വരും മത്സരങ്ങളിൽ സഹായിച്ചേക്കും. ഇപ്പോൾ പോയ്ന്റ്സ് ടെബിളിൽ നാലാം സ്ഥാനത്താണ് ഓസ്ട്രേലിയ നിൽക്കുന്നത്. എന്നിരുന്നാലും മുൻപിലുള്ള ടീമുകളുമായി വലിയ പോയിന്റ് വ്യത്യാസം ഓസ്ട്രേലിയയ്ക്കില്ല.

Scroll to Top