ഓഫ്‌സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇനി ഒരിക്കലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനായി കളിക്കില്ലയെന്ന പ്രവചനവുമായി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌ക്കർ രംഗത്ത് . ഇനി
ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായത്തിൽ രവിചന്ദ്രൻ അശ്വിൻ കളിക്കുവാൻ സാധ്യതകൾ കുറവാണെന്ന് പറഞ്ഞ ഗവാസ്‌ക്കർ ഇന്ത്യൻ പ്ലെയിങ് ഇലവൻ അത്രത്തോളം ശക്തമാണെന്നും അഭിപ്രായപ്പെട്ടു .
” ഇന്ത്യൻ ടീമിന്റെ ലിമിറ്റഡ് ഓവർ സ്‌ക്വാഡിൽ ഇനി അശ്വിന് ഒരു തിരിച്ചുവരവ് ഞാൻ കാണുന്നില്ല .ഏഴാം
നമ്പറിൽ കളിക്കുന്ന ഹാർദിക് പാണ്ട്യ .സ്പിൻ ആൾറൗണ്ടറായ രവീന്ദ്ര ജഡേജ വാലറ്റത്ത് ക്രീസിലെത്തും .3 പേസ് ബൗളർമാരുമായിട്ടാണ് ഇന്ത്യൻ ഇപ്പോഴത്തെ മത്സരങ്ങളിലൊക്കെ കളിക്കുന്നത് .അതിനാൽ തന്നെ അശ്വിൻ കൂടി ടീമിൽ സ്ഥാനം ബുദ്ധിമുട്ടാണ് ” ഗവാസ്‌ക്കർ വിശദമായി പറഞ്ഞു .
എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രധാന താരമാണ് രവിചന്ദ്രൻ അശ്വിൻ എന്ന് പറഞ്ഞ ഗവാസ്‌ക്കർ ഇനിയും ഒട്ടനവധി വർഷം ഇതുപോലെ അശ്വിന് പന്തെറിയുവാനും റെക്കോർഡുകൾ തകർക്കുവാനും കഴിയും എന്ന് വിശ്വാസം പ്രകടിപ്പിച്ചു .
കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ് താരം മാത്രമാണ് അശ്വിൻ .താരം അവസാനമായി ഇന്ത്യയുടെ നീലക്കുപ്പായമണിഞ്ഞത് ജൂലൈ 2017ലാണ് .ലിമിറ്റഡ് ഓവർ സ്‌ക്വാഡിൽ കുൽദീപ് യാദവ് : ചാഹൽ ജോഡി അശ്വിനെയും ജഡേജയെയും പിന്തള്ളി ഇടം കണ്ടെത്തി . 111 ഏകദിന മത്സരം കളിച്ച അശ്വിൻ 150 വിക്കറ്റ് നേടി ഇന്ത്യക്കായി 46 ട്വന്റി :20 മത്സരങ്ങളിൽ നിന്ന് 52 വിക്കറ്റും വീഴ്ത്തി .