ഇന്ത്യയുടെ യഥാർത്ഥ പ്രശ്നം ഇതാണ്. ചൂണ്ടിക്കാട്ടി ഇന്ത്യൻ ഇതിഹാസ താരം

ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ബാറ്റിംഗിനെ വിമര്‍ശിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ടെസ്റ്റ് ക്രിക്കറ്റിലെ ആക്രമണ മനോഭാവമാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത് എന്ന് മുന്‍ താരം ചൂണ്ടികാട്ടിയിരിക്കുകയാണ്. ചേത്വേശര്‍ പൂജാര, അജിങ്ക്യ രഹാനെ തുടങ്ങിയ താരങ്ങള്‍ക്ക് ഇത് കാരണമാണ് പ്ലേയിങ്ങ് ഇലവനില്‍ അവസരം ലഭിക്കാത്തത് എന്നാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്.

” മൂന്നോ നാലോ ഡോട്ട് ബോളിനു ശേഷം ഒരു വലിയ ഷോട്ടിനു ശ്രമിച്ച് കളി മാറ്റി മറിക്കാം എന്ന ചിന്തയാണ് യഥാര്‍ത്ഥ പ്രശ്നം. സ്വിങ്ങും സീമും സ്പിന്നും കുറവുള്ള വൈറ്റ് ബോളില്‍ സാധിക്കുമായിരിക്കും. എന്നാല്‍ റെഡ് ബോളില്‍ അത് അപകടമാണ്. പ്രത്യേകിച്ച് പുതിയതായി ക്രീസില്‍ എത്തിയ താരം. ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിംഗ് കൂടുതല്‍ ക്ഷമയ്ക്ക് എതിരാണ്.” ഇന്ത്യൻ ബാറ്റർമാർ സാഹചര്യങ്ങൾക്കും എതിരാളികൾക്കുംഅനുസരിച്ച് കളിക്കുന്നത് പ്രധാനമാണെന്നും ഗവാസ്‌കർ കൂട്ടിച്ചേർത്തു.

a300ddd4 64bf 4874 8232 85983b5dce39

ടെസ്റ്റ് ക്രിക്കറ്റിന് കുറച്ച് ക്ഷമ ആവശ്യമാണ്

“ടെസ്റ്റ് ക്രിക്കറ്റിന് കുറച്ച് ക്ഷമ ആവശ്യമാണ്, പ്രത്യേകിച്ച് ബൗളർമാർക്ക് സഹായം ലഭിക്കുന്ന പിച്ചുകളിൽ, എന്നാൽ പല ആധുനിക ബാറ്റർമാരും അതിൽ വിശ്വസിക്കുന്നില്ല. പിന്നെ ഈ പുതിയ ചിന്തയുണ്ട്, എന്ത് വന്നാലും, ഞങ്ങൾ അഞ്ച് ദിവസത്തിനുള്ളിൽ വേഗതയിൽ മാത്രമേ കളിക്കൂ. അതിനർത്ഥം ബൗളറെ ക്ഷീണിപ്പിക്കുന്നതിനെക്കുറിച്ചോ സാഹചര്യങ്ങൾ മെച്ചപ്പെടാൻ കാത്തിരിക്കുന്നതിനെക്കുറിച്ചോ കൂടുതൽ ചിന്തിക്കുന്നില്ല, ”ഗവാസ്‌കർ തുടര്‍ന്നു.

അതുകൊണ്ടാണ് ഇന്ത്യന്‍ ലൈനപ്പില്‍ പൂജാരക്കും രഹാനക്കും സ്ഥാനമില്ലാത്തത് എന്ന് ഗവാസ്കര്‍ കണ്ടെത്തി. പൂജാരയും രഹാനെയും പോലുള്ള താരങ്ങള്‍ ഓസ്ട്രേലിയന്‍ ആക്രമണത്തെ ചെറുത്ത് നിന്ന് തകര്‍ത്തതുകൊണ്ടാണ് ബാക്കിയുള്ള താരങ്ങള്‍ക്ക് സ്ട്രോക്ക് പ്ലേ പുറത്തെടുക്കാനായത് എന്ന് ഗവാസ്കര്‍ ഓര്‍മിപ്പിച്ചു. ഇംഗ്ലണ്ടിന്‍റെ ബാസ്ബോള്‍ ശൈലി വിദേശത്ത് പരാജയമാണ് എന്നും സ്ഥിരതയാര്‍ന്ന വിജയം നല്‍കുന്നില്ലാ എന്ന് പറഞ്ഞുകൊണ്ട് ഗവാസ്കര്‍ പറഞ്ഞു നിര്‍ത്തി.

Previous articleഅന്ന് ദുലീപ് ട്രോഫിയിൽ നിന്നും പിൻമാറി. ഇന്ന് പൂർണ പരാജയമായി കോഹ്ലിയും രോഹിതും. വിമർശനം ശക്തം.
Next articleജസ്പ്രീത് ബുംറയല്ലാ.ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ താരം. അഭിപ്രായപ്പെട്ട് മുഹമ്മദ് കൈഫ്.