ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബുധനാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ടീം ഇന്ത്യ 109 റണ്‍സിനു പുറത്തായി. കെല്‍ രാഹുലിന് പകരം ടീമിലെത്തിയ ശുഭ്മാന്‍ ഗില്‍ 21 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ ഗില്ലിന്റെ ഒരു പ്രവൃത്തി മുൻ ഇന്ത്യൻ ബാറ്റർ സുനിൽ ഗവാസ്‌കറിനെ പ്രകോപിപ്പിച്ചു. ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ ഏഴാം ഓവറിൽ കാമറൂൺ ഗ്രീനിന്റെ പന്തിൽ സിംഗിളിനായി ഡൈവ് ചെയ്തപ്പോള്‍ താരത്തിനു പരിക്കേറ്റിരുന്നു. ഗിൽ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയും മത്സരം താൽക്കാലികമായി നിർത്തുകയും ചെയ്തു.
ഇത് കണ്ട് മത്സരത്തിനിടെ കമന്റ് ചെയ്ത ഗവാസ്‌കർ പറഞ്ഞു, ” ഈ സമയത്ത് കമന്ററി ബോക്സിലുണ്ടായിരുന്ന സുനിൽ ഗാവസ്കർ ഗില്ലിനെതിരെ തിരിയുകയായിരുന്നു. ‘‘ക്രീസിലെത്താൻ ഡൈവ് ചെയ്തപ്പോഴാണു ഗില്ലിനു പരുക്കേറ്റത്. എങ്കിലും ഈ ഓവർ കഴിയുന്നതുവരെ ഗിൽ കാത്തിരിക്കണമായിരുന്നു. ഒരു ഫാസ്റ്റ് ബോളറാണു പന്തെറിയുന്നത്. നാലു പന്തുകൾ കഴിഞ്ഞു, ഇപ്പോൾ നല്ല ചൂടുണ്ട്, നിങ്ങൾ ബോളർക്ക് ശ്വാസമെടുക്കാൻ കൂടുതൽ സമയം നൽകുകയാണ്. പരുക്കേറ്റെന്നതു ശരിയാണ്, പക്ഷേ രണ്ടു പന്തുകൾ കൂടി കാത്തിരിക്കാമായിരുന്നു ’’– കമന്ററിക്കിടെ ഗാവസ്കർ പ്രതികരിച്ചു.
ഇതേസമയം കമന്‍ററി ബോക്സില്‍ ഉണ്ടായിരുന്ന മാത്യൂ ഹെയ്ഡന്‍, “താങ്കൾ ഒരു പരുഷനായ മനുഷ്യനാണ് ” എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ തന്‍റെ നിലപാടില്‍ ഗവാസ്കര്‍ ഉറച്ചു നിന്നു.
” നിങ്ങള്‍ രാജ്യത്തിനു വേണ്ടിയാണു കളിക്കുന്നതെന്നും രണ്ടു പന്തുകൾ കൂടി കാത്തിരിക്കാമെന്നുമാണു ഗാവസ്കർ മറുപടി നൽകിയത്. ഗിൽ നോൺ സ്ട്രൈക്കറായി കളിക്കുയായതിനാല്‍ അതിനു ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു ” ഗാവസ്കറിന്റെ കണ്ടെത്തല്‍.