എന്നെ തളർത്തുന്നത് അവൻ്റെ മാനസികാവസ്ഥയാണ്. സുനിൽ ഗാവസ്കർ.

ഐ പി എല്ലിൽ 8 മത്സരങ്ങൾ കഴിയുമ്പോഴും ഒരു വിജയം പോലും നേടാനാകാതെ കഷ്ടപ്പെടുകയാണ് മുംബൈ ഇന്ത്യൻസ്. ഇത് ആദ്യമായാണ് ഒരു ടീം ടൂർണമെൻ്റിലെ ആദ്യ 8 മത്സരങ്ങൾ തോൽക്കുന്നത്.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷനെ കഷ്ടകാലം വിടാതെ പിന്തുടരുകയാണ്. ആദ്യ രണ്ടു മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടിയ താരം പിന്നീടുള്ള എല്ലാ മത്സരങ്ങളിലും വൻപരാജയമായിരുന്നു. ലക്ക്നൗവിനെതിരെ 20 പന്തിൽ 8 റൺസെടുത്താണ് താരം പുറത്തായത്.

images 2022 04 26T001843.998

ഇപ്പോഴിതാ മോശം ഫോമിനേക്കാളെറെ ഇഷാൻ്റെ മാനസികാവസ്ഥയാണ് തന്നെ നിരാശപ്പെടുത്തുന്നത് എന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് സുനിൽ ഗവാസ്കർ.

“കഷ്ടകാലത്തിലൂടെയാണ് ഇഷൻ കടന്നുപോകുന്നത്. കഷ്ടകാലം പിന്തുടരുന്നതിനാലാണ് അംപയറുടെ തീരുമാനത്തിനു പോലും കാത്തുനിൽക്കാതെ ഇഷൻ നടന്നു തുടങ്ങിയത്. കഷ്ടകാലത്തിൽനിന്ന് ഏതു വിധേനയും പുറത്തുകടന്നാൽ മതി ചിന്തയായിരുന്നിരിക്കണം ഇതിനു പിന്നിൽ എന്നാണു കരുതുന്നത്. സാധാരണ ഗതിയിൽ നന്നായി എഡ്ജ് ചെയ്ത പന്ത് ഫസ്റ്റ് സ്ലിപ്പിൽ ക്യാച്ച് ചെയ്താൽപ്പോലും ബാറ്റർ‌മാർ ക്രീസിൽത്തന്നെ നിൽക്കാനാണു താൽപര്യപ്പെടുന്നത്.

images 2022 04 26T001854.753

അതേ സമയത്താണ് ഇഷാൻ വെറുതേ നടന്നകന്നത്. ഇതു നിശ്ചയമായും അയാളുടെ മാനസികാവസ്ഥയെയാണു സൂചിപ്പിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ ഷോട്ട് ബോൾ ഹെൽമെറ്റിൽ പതിച്ചത് ഇഷനെ തകർത്തു കളഞ്ഞിരിക്കണം. ഇത് ശുഭസൂചനയല്ല.കാരണം മികച്ച ബൗൺസുള്ള ഓസ്ട്രേലിയയിലെയോ ദക്ഷിണാഫ്രിക്കയിലെയോ വിക്കറ്റുകളിൽ ഇഷന് യാതൊന്നും ചെയ്യാനാകില്ല.

images 2022 04 26T001835.157

ഹെഡ്‌ലൈറ്റിനു മുന്നിൽപ്പെട്ട മുയലിന്റെ അവസ്ഥയിലാകും ഇഷൻ. ഏതൊരു പേസറും കൊതിക്കുന്ന വിക്കറ്റുകളാണ് അവിടങ്ങളിൽ. ഇഷൻ താൽപര്യപ്പെടുന്നതു പോലെ അവിടെ അരും പന്തു കയറ്റി എറിയില്ല. അരയ്ക്കു താഴെ വരുന്നപന്തുകൾ ഇഷൻ അടിച്ച് അകറ്റും. പക്ഷേ, അരയ്ക്കു മുകളിൽ വരുന്ന പന്തുകൾ നേരിടാൻ ഇഷൻ വളരെ അധികം പ്രയാസപ്പെടുകയാണ് ഇപ്പോൾ.”- സുനിൽ ഗാവസ്കർ പറഞ്ഞു.

Previous articleചെന്നൈയെ കണ്ടാൽ അപ്പോൾ ഫോമാകും : അപൂർവ്വ നേട്ടവുമായി ശിഖർ ധവാൻ
Next articleഅവൻ ഒരിക്കൽ ഇന്ത്യൻ ടീമിനെ നയിക്കും. ജഡേജയ്ക്ക് പിന്തുണയുമായി സഹതാരം.