എന്താണ് തിരിച്ചു വരവിനു പിന്നിലെ വിജയ രഹസ്യം. ജഡേജ വെളിപ്പെടുത്തുന്നു

അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ദേശിയ ടീമില്‍ തിരിച്ചെത്തിയ ജഡേജ ഗംഭീര പ്രകടനമാണ് നടത്തിയ. ബോര്‍ഡര്‍ – ഗവാസ്കര്‍ പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ 5 വിക്കറ്റാണ് താരം നേടിയത്. ഇടവേളയിൽ താൻ വെറുതെ ഇരിക്കുകയല്ലായിരുന്നുവെന്നും കഠിന പ്രയത്നം നടത്തിയത് കൊണ്ടാണ് മികച്ച തിരിച്ചുവരവ് നടത്തുവാൻ സാധിച്ചതെന്നും ജഡേജ മത്സരശേഷം പറഞ്ഞു.

” ഇന്ന് ബൗൾ ചെയ്ത രീതിയിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ എൻ്റെ ബൗളിങ് ആസ്വദിക്കുകയാണ്. 5 മാസത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നത് വെല്ലുവിളിയാണ്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസിനൊപ്പം ബൗളിംഗിലും ഞാൻ പരിശീലനം നടത്തി. ഒരുപാട് കാലത്തിന് ശേഷം ഫസ്റ്റ് ക്ലാസ്സ് മത്സരം കളിച്ചത് ആത്മവിശ്വാസം നൽകി. “

4a2b8b08 e992 4fa1 bb85 eb2afe3539c0

നാഗ്പൂരിലെ പിച്ചിൽ ബൗൺസ് ഇല്ലായിരുന്നു എന്നും സ്റ്റമ്പ് ടൂ സ്റ്റമ്പ് പന്തെറിയാനാണ് ശ്രമിച്ചത് എന്നും ജഡേജക്ക് വെളിപ്പെടുത്തി. ” ചില പന്തുകൾ ടേൺ ചെയ്യും ചിലത് നേരെ പോവുകയും ചെയ്യും. “

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ആയിരുന്നപ്പോള്‍ എല്ലാ ദിവസവും പത്തോ പന്ത്രണ്ടോ മണിക്കൂർ ബൗള്‍ ചെയ്തിരുന്നു എന്നും ജഡേജ പറഞ്ഞു.

മത്സരത്തില്‍ 22 ഓവറിൽ 47 റൺസ് വഴങ്ങി 5 വിക്കറ്റുകൾ ജഡേജ വീഴ്ത്തിയിരുന്നു. ജഡേജയുടെ പതിനൊന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

Previous articleകുറ്റം പറഞ്ഞ് നടന്നവർ എവിടെയാണ്? വിമർശകരുടെ വായടപ്പിച്ച് രവി ശാസ്ത്രി.
Next articleനാലു ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൂപ്പര്‍ താരത്തിന്‍റെ കരുത്തറിഞ്ഞ് സൗദി ലീഗ്