ഇവിടെ നിന്നാണ് സൗത്താഫ്രിക്കയുടെ മോഹങ്ങള്‍ വീണുടഞ്ഞത്. കില്ലര്‍ മില്ലറെ പുറത്താക്കിയ ലോകോത്തര ക്യാച്ച്

കിരീട ഫേവറേറ്റുകളായി എത്തിയ സൗത്താഫ്രിക്കയ പുറത്താക്കി നെതര്‍ലണ്ട്. 13 റണ്‍സിന്‍റെ പരാജയവുമായാണ് സൗത്താഫ്രിക്ക സെമിഫൈനലിന്‍റെ പടിക്കല്‍ കലമുടച്ച് പുറത്തായത്. നെതര്‍ലണ്ട് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കക്ക് നിശ്ചിത 20 ഓവറില്‍ 145 റണ്‍സില്‍ എത്താനൊണ് സാധിച്ചത്.

ഡേവിഡ് മില്ലറുടെ പുറത്താക്കലാണ് സൗത്താഫ്രിക്കയെ ബാധിച്ചത്. ഫിനിഷറായ ഡേവിഡ് മില്ലര്‍ ക്രീസിലുണ്ടായിരുന്നത് സൗത്താഫ്രിക്കക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഗ്ലോവര്‍ എറിഞ്ഞ ഓവറില്‍ പുള്‍ഷോട്ടിനു ശ്രമിച്ച മില്ലറിന്‍റെ ശ്രമം പാളി

348870

എഡ്ജായി ഉയര്‍ന്നു പൊങ്ങിയ പന്ത് മനോഹരമായാണ് റോളോഫ് വാന്‍ഡര്‍ കൈയ്യിലൊതുക്കിയത്. 17 പന്തില്‍ 17 റണ്‍സാണ് മില്ലര്‍ നേടിയത്. മില്ലര്‍ പുറത്തായത് തലയില്‍ കൈവച്ച് അവിശ്വസിനീയമായാണ് ആരാധകര്‍ നോക്കി നിന്നത്.