ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരക്ക് കാൻപൂരിലെ ആദ്യ ടെസ്റ്റ് മത്സരത്തോടെ തുടക്കം. ഇരു ടീമുകളും വാശി നിറഞ്ഞ മികച്ച പോരാട്ടം കാഴ്ചവെച്ചപ്പോൾ ഒന്നാം ദിനം അൽപ്പം അധിപത്യം നേടുവാൻ ഇന്ത്യൻ ടീമിനായി.ടോസ് നേടിയ നായകൻ അജിങ്ക്യ രഹാനെ ആദ്യമെ ബാറ്റിങ് തിരഞ്ഞെടുത്തു എങ്കിലും ഓപ്പണർമാർ മികച്ച തുടക്കം നൽകാതെ മടങ്ങിയത് അൽപ്പം ആശങ്ക സൃഷ്ടിച്ചു. എല്ലാ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്കും ലഭിച്ച ഗംഭീര തുടക്കം മുതലാക്കുവാൻ കഴിയാതെ പോയപ്പോൾ പിന്നീട് അഞ്ചാം വിക്കറ്റിൽ ജഡേജ :ശ്രേയസ് അയ്യർ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യൻ ടീം നാല് വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് എന്ന സ്കോറിലാണ്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് കിവീസ് ന്യൂ ബോൾ ബൗളർമാർ വെല്ലുവിളികൾ സൃഷ്ടിച്ചു. വളരെ ഏറെ കരുതലോടെയാണ് അഗർവാളും ശുഭ്മാൻ ഗില്ലും ബാറ്റിങ് ആരംഭിച്ചത് .ഇന്ത്യയ്ക്ക് മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 13 റൺസെടുത്ത താരത്തെ കൈൽ ജാമിസൺ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു.
ശേഷം ഒന്നിച്ച പൂജാര :ശുഭ്മാൻ ഗിൽ സഖ്യം അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് നേടിയത് കൂടുതൽ നഷ്ടം സൃഷ്ടിച്ചില്ല.പൂജാര 26 റൺസുമായി പുറത്തായിയെങ്കിലും ശേഷം വന്ന രഹാനെ മനോഹരമായ ഷോട്ടുകൾ കളിച്ചാണ് സ്കോർ വേഗം കൊണ്ടുപോയത്. എന്നാൽ തുടരെ ക്രീസിൽ നിന്ന ഗിൽ, രഹാനെ എന്നിവർ വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചു. ഗിൽ (52 റൺസ് ), അജിങ്ക്യ രഹാനെ (35 റൺസ് ) എന്നിവരുടെ വിക്കറ്റ് നഷ്ടമായ ശേഷം ക്രീസിൽ ഒന്നിച്ച ജഡേജ :ശ്രേയസ് അയ്യർ പാർട്ണർഷിപ്പ് കൂടുതൽ നഷ്ടങ്ങൾ ഇല്ലാതെ ആദ്യദിനം കളി അവസാനിപ്പിച്ചു
തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരം കളിച്ച ശ്രേയസ് അയ്യർ 136 പന്തുകളിൽ നിന്നും 7 ഫോറും 2 സിക്സ് അടക്കം 75 റൺസ് നേടിയപ്പോൾ ജഡേജ നൂറ് ബോളിൽ നിന്നും 50 റൺസിലേക്ക് എത്തി. ഇന്ത്യൻ മണ്ണിൽ കളിച്ച അവസാനത്തെ 5 ടെസ്റ്റ് ഇന്നിങ്സിൽ നാലിലും ഫിഫ്റ്റി പ്ലസ് സ്കോർ നേടിയ ജഡേജ മറ്റൊരു തവണ കൂടി ഇന്ത്യൻ ബാറ്റിങ് രക്ഷകനായി മാറി. കിവീസ് ടീമിനായി ജാമിസൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടിം സൗത്തീ ഒരു വിക്കറ്റ് വീഴ്ത്തി
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ :Shubman Gill, Mayank Agarwal, Cheteshwar Pujara, Ajinkya Rahane(c), Shreyas Iyer, Wriddhiman Saha(w), Ravindra Jadeja, Axar Patel, Ravichandran Ashwin, Ishant Sharma, Umesh Yadav