അവന്റെ ഉള്ളിൽ കനൽ ഇനിയും ഉണ്ട് : സഞ്ജുവിന്റെ വരവിനെ സ്വീകരിച്ച് ആകാശ് ചോപ്ര

ശ്രീലങ്കക്ക് എതിരായ ടി :20, ടെസ്റ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരമായ സഞ്ജു സാംസൺ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ജേഴ്സിയിൽ തിരികെ എത്തുന്നുവെന്നതാണ് ടി :20 സ്‌ക്വാഡിലെ പ്രധാന സവിശേഷത. കഴിഞ്ഞ ജൂലൈയിലാണ് സഞ്ജുവിന് അവസാനമായ ഇന്ത്യൻ നിരയിൽ അവസരം ലഭിച്ചത്. ഇക്കഴിഞ്ഞ ഐപിൽ സീസണിൽ അടക്കം തിളങ്ങിയ സഞ്ജു സാംസണിന് ഈ ലങ്കൻ പരമ്പരയിൽ തിളങ്ങാൻ സാധിക്കുമെന്നാണ് മുൻ താരങ്ങൾ അടക്കം പ്രതീക്ഷിക്കുന്നത്. കൂടാതെ ഇഷാൻ കിഷന്‍ മോശം ബാറ്റിംഗ് ഫോമിൽ തുടരുമ്പോൾ റിഷാബ് പന്തിന് ബാക്കപ്പ് ഓപ്ഷനായി ടി :20 വേൾഡ് കപ്പിലേക്ക് സ്ഥാനം നേടാനുള്ള മികച്ച അവസരമാണ് സഞ്ജുവിന് ഇതെന്നാണ് മലയാളികൾ അടക്കം വിശ്വാസം.

ഇപ്പോള്‍ സഞ്ജുവിന്റെ വരവിനെ ഏറെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. സഞ്ജു സാംസണിന്റെ ഉള്ളിലെ തീയയെ മനസിലാക്കിയാണ് വീണ്ടും ഒരിക്കൽ കൂടി ഒരു അവസരം സഞ്ജുവിന് ഇപ്പോൾ ലഭിക്കുന്നതെന്ന് പറഞ്ഞ ആകാശ് ചോപ്ര ഈ ടി :20 പരമ്പരയിൽ ചിലത് ഒക്കെ തെളിയിക്കാൻ കൂടിയാകും സഞ്ജുവിന്റെ വരവവെന്നും ആകാശ് ചോപ്ര തുറന്ന് പറഞ്ഞു.

“സഞ്ജു സാംസണിന് ഇപ്പോൾ മറ്റൊരു അവസരം കൂടി നൽകാൻ ഇന്ത്യൻ ടീം തീരുമാനിച്ചിരിക്കുകയാണ്. ഇതിൽ ഒരു തെറ്റും നമുക്ക് പറയാൻ കഴിയില്ല. പല തവണ അവസരങ്ങൾ ലഭിച്ചെങ്കിൽ പോലും അതൊന്നും ഉപയോഗിക്കാനായി കഴിയാത്ത ഒരാളാണ് സഞ്ജു. എന്നാൽ അവനിൽ ആ കനല്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അതാണ്‌ വീണ്ടും ഒരു അവസരത്തിലേക്ക് അവനെ സെലക്ഷൻ കമ്മിറ്റി എത്തിക്കുന്നത്. ഇതിൽ അവന് രക്ഷപെടാൻ സാധിക്കണം “ആകാശ് ചോപ്ര നിരീക്ഷിച്ചു.

അതേസമയം വെസ്റ്റ് ഇൻഡീസ് എതിരെ ഇന്ന് നടക്കുന്ന മൂന്നാമത്തെ ടി :20യിൽ ഇഷാൻ കിഷന് തിളങ്ങാൻ കഴിഞ്ഞില്ല എങ്കിൽ ഉറപ്പായും ലങ്കൻ പരമ്പരയിൽ സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് മുൻ ഇന്ത്യന്‍ താരത്തിന്‍റെ വാക്കുകൾ. ” ഇഷാൻ കിഷൻ മൂന്നാം ടി :20യിലും പരാജയമായി മാറുക എങ്കിൽ തീർച്ചയായും ലങ്കക്ക് എതിരെ ടി :20 പരമ്പരയിൽ ഗെയ്ക്ഗ്വാദ് : രോഹിത് ശർമ്മ ജോഡി ഓപ്പണിങ്ങിലും മൂന്നാം നമ്പറിൽ സഞ്ജുവും എത്തണം “ചോപ്ര അഭിപ്രായം വിശദമാക്കി.

Previous articleരോഹിത് ടെസ്റ്റിലും നായകൻ. എനിക്ക് അതില്‍ അത്ഭുതമില്ല :വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌ക്കർ
Next articleക്യാപ്റ്റന്‍റെ വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലാ. ഓപ്പണിംഗില്‍ വീണ്ടും പരാജയം