സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വഴങ്ങിയത് 31 റണ്‍സ് തോൽവി. എല്ലാ അർഥത്തിലും മികവോടെ തുടക്ക ഓവറുകളിൽ ബാറ്റ് വീശിയ ഇന്ത്യൻ ടീമിന് പക്ഷേ സൗത്താഫ്രിക്കയുടെ ടാർഗെറ്റിന് അരികിലേക്ക് എത്താൻ സാധിച്ചില്ല. ഈ ഒരു തോൽവിയോടെ ഏകദിന പരമ്പര ജയിക്കാൻ ഇന്ത്യൻ ടീമിന് ശേഷിക്കുന്ന എല്ലാ മത്സരവും ജയിക്കണമെന്നൊരു സാഹചര്യമാണ്.നാളെയാണ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം.മത്സരം തോറ്റെങ്കിലും നായകനായ ലോകേഷ് രാഹുലിനെ പുകഴ്ത്തുകയാണ് മുൻ സൗത്താഫ്രിക്കൻ താരമായ സ്‌റ്റെയ്‌ൻ. രാഹുലിന്റെ ക്യാപ്റ്റൻസിയെ കുറിച്ച് ശ്രദ്ധേയ നിരീക്ഷണം നടത്തുകയാണ് സ്‌റ്റെയ്‌ൻ.രണ്ടാം ഏകദിനത്തിലെ വൻ തോൽവിക്ക് കാരണം രാഹുലിന്റെ ക്യാപ്റ്റൻസിയാണെന്നുള്ള ചില മുൻ താരങ്ങളുടെ വാദം ഡെയ്ൽ സ്‌റ്റെയ്‌ൻ തള്ളിക്കളഞ്ഞു.
“എനിക്ക് ഒരിക്കലും ഈ ഒരു തോൽവിക്ക് കാരണം രാഹുലിന്‍റെ ക്യാപ്റ്റൻസിയിലെ പാളിച്ചകളാണെന്ന് തോന്നുന്നില്ല.രാഹുൽ മികച്ച ഒരു താരമാണ്. മത്സരത്തിൽ സൗത്താഫ്രിക്കക്കും ഇന്ത്യക്കും തമ്മിൽ സംഭവിച്ച വ്യത്യാസം ചെറുതായിരുന്നു. ആ ഒരു പിഴവിലാണ് അവർ ജയം സ്വന്തമാക്കിയത്.എന്റെ അഭിപ്രായത്തിൽ ക്യാപ്റ്റൻ രാഹുൽ ഏതാനും ചില കാര്യങ്ങളിൽ മാത്രമാണ് മെച്ചപ്പെടേണ്ടത് അദ്ദേഹത്തിന് അത് കഴിയുമെന്ന് ഉറപ്പാണ്. ക്യാപ്റ്റൻ രാഹുൽ ഇന്ത്യൻ ടീമിനെ ഏകദിനത്തിൽ നയിച്ചത് ഇത് ആദ്യമായിട്ടാണ്. കൂടാതെ അധികം ലിമിറ്റെഡ് ഓവർ മത്സരങ്ങൾ ഇന്ത്യൻ ടീം കഴിഞ്ഞ കാലയളവിൽ കളിച്ചിട്ടില്ല എന്ന കാര്യവും മറക്കരുത്.”സ്‌റ്റെയ്‌ൻ തുറന്ന് പറഞ്ഞു.
“നായകൻ രാഹുലിന് നായകന്റെ റോൾ കൈകാര്യം ചെയ്യാൻ അധികം സമയം ലഭിച്ചിട്ടില്ല അദ്ദേഹം വേഗത്തിൽ തന്നെ ക്യാപ്റ്റനായ വ്യക്തിയാണ്.ടീമിലെ തന്നെ എല്ലാ കാര്യങ്ങളും ശരിയാക്കാനായി സത്യത്തിൽ കേവലം 24 മണിക്കൂർ സമയം മാത്രമാണ് രാഹുലിന് കിട്ടിയത്. അതിനാൽ തന്നെ നായകനായ രാഹുലിന്‍റെ കാര്യത്തിൽ ഇന്ത്യൻ ആരാധകർക്ക് ആശങ്കകൾ ആവശ്യമില്ല”സ്‌റ്റെയ്‌ൻ നിരീക്ഷിച്ചു.