ഐപിൽ പതിനാലാം സീസൺ കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ടീം ക്രിക്കറ്റ് ലോകത്ത് നിന്നും അനവധി കയ്യടികൾ നേടുകയാണ്. എല്ലാവിധ വിമർശനങ്ങൾക്കും തങ്ങളുടെ നാലാം കിരീടജയത്തോടെ മറുപടി നൽകിയ ധോണിയും സംഘവും മികച്ച പ്രകടനം ആവർത്തിച്ചാണ് കൊൽക്കത്തയെ തോൽപ്പിച്ചത്. സീസണിൽ ഉടനീളം ബാറ്റിങ്, ബൗളിംഗ് മികവ് കാഴ്ചവെച്ച ചെന്നൈ ടീം എല്ലാ അർഥത്തിലും മറ്റ് ടീമുകളെ തകർത്താണ് അനായാസ കിരീടജയത്തിലേക്ക് എത്തിയിരിക്കുന്നത് സീസണിലെ ചെന്നൈ ടീമിന്റെ മികച്ച പ്രകടനത്തിനും ഒപ്പം വാനോളം പ്രശംസ നേടുന്നത് നായകൻ ധോണിയും ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലമിങ്ങുമാണ്.2020ലെ ഐപിൽ സീസണിൽ പ്ലേഓഫ് യോഗ്യത പോലും കരസ്ഥമാക്കാനായി കഴിയാതെ പുറത്തായ ചെന്നൈ ടീം ഇത്തരത്തിൽ ഒരു തിരിച്ചുവരവ് ഐപിൽ പതിനാലാം സീസണിൽ പുറത്തെടുക്കും എന്നത് ആരാധകർ പോലും ഒരുവേള പ്രതീക്ഷിച്ചില്ല.
എന്നാൽ എല്ലാവരെയും വളരെ അധികം ഞെട്ടിച്ച ചെന്നൈ സൂപ്പർ കിങ്‌സ് ടീം കിരീടം നേടി തലയുർത്തിയാണ് ഇപ്പോൾ യൂഎഇയിലെ മണ്ണിൽ നിന്നും അഭിമാനപൂർവ്വം മടങ്ങുന്നത്. നേരത്തെ 2020ലെ ഐപിഎല്ലിൽ യൂഎഇയിൽ തോൽവിയുടെ ഭാരവും പേറി വളരെ ഏറെ പരിഹാസവും ഏറ്റുവാങ്ങി വന്ന ധോണിയും സംഘവും ഈ സീസണിനായി നടത്തിയത് ആരെയും ഞെട്ടിക്കുന്ന തരം തയ്യാറെടുപ്പുകൾ. തങ്ങളുടെ മികവ് എന്താണോ അത് അതേപോലെ തന്നെ നിലനിർത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീം പുതിയതായി മൊയിൻ അലി, ഉത്തപ്പ എന്നിവരെ എത്തിച്ചു. അതേസമയം ടീം ചെന്നൈയുടെ ജയത്തിന് എല്ലാവരിൽ നിന്നും പ്രശംസ ലഭിക്കുന്ന കോച്ചും ഒപ്പം നായകനും വരാനിരിക്കുന്ന ടി :ട്വന്റി ലോകകപ്പിൽ വ്യത്യസ്ത ചുമതലകൾ വഹിക്കാനായി ദേശീയ ടീമിനോപ്പം ചേരുന്നുവെന്നതാണ് ഇപ്പോൾ വളരെ സ്വീകാര്യത നേടുന്ന വാർത്ത.
ആഴ്ചകൾ മുൻപാണ് ഇന്ത്യൻ ടീം ടി :20 ലോകകപ്പ് സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി നയിക്കുന്ന ടീമിനും ഒപ്പം ഒരു മെന്റർ റോളിൽ മുൻ നായകൻ ധോണി എത്തുമെന്നുള്ള പ്രധാന അറിയിപ്പ് എല്ലാവരെയും ഏറെ അമ്പരപ്പിച്ചിരുന്നു.ധോണി മെന്ററായി ഇന്ത്യൻ സ്‌ക്വാഡിന് ഒപ്പം ചേരുമ്പോൾ കിവീസ് ടീമിനോപ്പമാണ് ഫ്ലമിങ്ങിന്‍റെ ഡ്യൂട്ടി .ടി :20 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി ന്യൂസിലന്‍ഡിന്‍റെ മുന്‍ നായകനും ഒപ്പം സ്റ്റാർ ബാറ്റ്‌സ്മാനുമായ ഫ്ലെമിംങ്ങിനെ ടീമിനെ ഒരുക്കുന്നതിനുവേണ്ടിയാണ് ഇപ്പോൾ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോർഡ് അവരുടെ പരിശിലകസംഘത്തിലേക്ക് ഉള്‍പ്പെടുത്തിയത്.