പുതിയ കോച്ചുകളുടെ പോരാട്ടം. ശ്രീലങ്കന്‍ ടൂറിലെ മത്സരക്രമം പ്രഖ്യാപിച്ചു.

ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ ടി20 – ഏകദിന പരമ്പരയാണ് ശ്രീലങ്കന്‍ ടൂറിലുള്ളത്. ജൂലൈ 26 ന് ടി20 മത്സരത്തോടെ ആരംഭിച്ച് ആഗസ്റ്റ് 7 നാണ് പരമ്പര അവസാനിക്കുന്നത്.

പുതിയ ഹെഡ്കോച്ചുകളുടെ പോരാട്ടംകൂടിയാണ് പരമ്പരയില്‍ നടക്കുക. ഇരു ടീമും പുതിയ ഹെഡ്കോച്ചിനെ ടീമിലെത്തിച്ചിരുന്നു. രാഹുല്‍ ദ്രാവിഡിനു പകരം ഗൗതം ഗംഭീര്‍ എത്തുമ്പോള്‍ ശ്രീലങ്കയുടെ കോച്ചായി മുന്‍ താരം സനത് ജയസൂര്യയാണ് എത്തിയിരിക്കുന്നത്.

Previous articleകേരളത്തിന്റെ ഐപിഎൽ വരുന്നു, ടീമിനെ സ്വന്തമാക്കാന്‍ സഞ്ജു.
Next articleഎന്റെ 400 റൺസ് റെക്കോർഡ് അവരിലൊരാൾ തകർക്കും. 2 ഇന്ത്യക്കാരെ ചൂണ്ടിക്കാട്ടി ബ്രയാൻ ലാറ.