“സഞ്ജു, ഇജ്ജാതി ബാറ്റർ.”, തന്റെ നിലപാടിൽ മാറ്റം വരുത്തി ക്രിസ് ശ്രീകാന്ത്.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയിട്ടും മലയാളി താരം സഞ്ജു സാംസണെതിരെ വിമർശനവുമായി രംഗത്തു വന്ന മുൻ ക്രിക്കറ്ററാണ് ക്രിസ് ശ്രീകാന്ത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ സഞ്ജുവിനെ പറ്റി ശ്രീകാന്ത് പറഞ്ഞ വാദങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.

ഒരു ദുർബലമായ ബോളിംഗ് ടീമായതിനാൽ മാത്രമാണ് ബംഗ്ലാദേശിനെതിരെ സെഞ്ചുറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചത് എന്ന് ശ്രീകാന്ത് പറഞ്ഞു. പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ 2 മത്സരങ്ങളിൽ സെഞ്ചുറി സ്വന്തമാക്കി ശ്രീകാന്തിന്റെ ഈ ന്യായങ്ങൾ പൊളിച്ചടുക്കിയിരിക്കുകയാണ് സഞ്ജു. ഇതിന് ശേഷമുള്ള ശ്രീകാന്തിന്റെ അഭിപ്രായമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം സഞ്ജു സാംസനെ അങ്ങേയറ്റം അഭിനന്ദിച്ചാണ് ശ്രീകാന്ത് സംസാരിച്ചത്. തന്റെ ആദ്യ വാദത്തിൽ നിന്ന് മാറ്റം വരുത്തിയാണ് ശ്രീകാന്ത് സെഞ്ച്വറിയ്ക്ക് ശേഷം പ്രതികരിച്ചത്. ഇന്ത്യയെ സംബന്ധിച്ച് സഞ്ജു വിശ്വസിക്കാൻ സാധിക്കാത്ത താരമാണ് എന്നായിരുന്നു ബംഗ്ലാദേശിനെതിരായ സെഞ്ചുറിയ്ക്ക് ശേഷം ശ്രീകാന്ത് പറഞ്ഞത്. പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരങ്ങളിലെ സഞ്ജുവിന്റെ ആക്രമണം മനോഭാവം തനിക്ക് ഏറെ ഇഷ്ടപ്പെട്ടു എന്ന് ശ്രീകാന്ത് കൂട്ടിച്ചേർക്കുകയുണ്ടായി.

“സഞ്ജു എന്തൊരു മികച്ച ബാറ്റിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്കേതിരായ പരമ്പരയിൽ കാഴ്ചവച്ചത്. ദക്ഷിണാഫ്രിക്കയുടെ ബോളർമാരെ എല്ലാവരെയും എല്ലാ അർത്ഥത്തിലും തല്ലിച്ചതയ്ക്കാൻ സഞ്ജുവിന് സാധിച്ചു. 200ന് മുകളിൽ സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജു ഈ വെടിക്കെട്ട് ആക്രമണം കാഴ്ചവച്ചത്.”- ശ്രീകാന്ത് പറയുകയുണ്ടായി. പരമ്പരയിൽ 2 സെഞ്ച്വറികളും 2 ഡക്കുകളുമായിരുന്നു സഞ്ജുവിന്റെ പ്രകടനത്തിൽ ഉണ്ടായിരുന്നത്. ഇതിനെപ്പറ്റി തമാശരൂപേണയാണ് ക്രിസ് ശ്രീകാന്തിന്റെ മകൻ അനിരുദ്ധ പറഞ്ഞത്. “ഒന്നുകിൽ അവൻ നൂറടിക്കും, അല്ലെങ്കിൽ പൂജ്യനാവും.”- അനിരുദ്ധ കൂട്ടിച്ചേർത്തു.

എന്നാൽ അനിരുദ്ധയുടെ ഈ തമാശയോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് ശ്രീകാന്ത് സംസാരിച്ചത്. 2 മത്സരങ്ങളിൽ സെഞ്ച്വറിയും മറ്റു 2 മത്സരങ്ങളിൽ ഡക്കും ആയതുകൊണ്ട് പ്രശ്നമൊന്നുമില്ല എന്ന് ശ്രീകാന്ത് പറയുന്നു. അതിൽ തെറ്റായി ഒന്നും തന്നെ താൻ കാണുന്നില്ലെന്നും, ആക്രമണ മനോഭാവത്തോടെയാണ് സഞ്ജു പരമ്പരയിലൂടനീളം ബാറ്റ് വീശിയതെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര സഞ്ജുവിനെ നെ സംബന്ധിച്ച് വലിയൊരു ബ്രേക്ക് ആണ് നൽകിയത്. ഓപ്പണിങ്ങിൽ ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിച്ച് ട്വന്റി20 ടീമിൽ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

Previous articleസഞ്ജു കേരള നായകൻ. മുഷ്തഖ് അലി ട്രോഫിയിൽ രണ്ടും കൽപ്പിച്ച് കേരള ടീം.
Next article“സ്വന്തം കഴിവിൽ വിശ്വസിച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ അവന് കഴിയും”. ഇന്ത്യൻ താരത്തെപറ്റി ഹസി.