കൂട്ടത്തിലെ 14 പേരും ഓക്കേ, പക്ഷേ ആ ഒരാളെ എന്തിന് തഴഞ്ഞു? ഇന്ത്യൻ ലോകകപ്പ് സ്ക്വാഡ് തിരഞ്ഞെടുപ്പിനെതിരെ വിമർശനവുമായി ശ്രീകാന്ത്.

Collage Maker 12 Sep 2022 09.34 PM

കഴിഞ്ഞ ലോകകപ്പിൽ സെമിഫൈനൽ കാണാതെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ അതേ ഇന്ത്യൻ ടീമിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഓസ്ട്രേലിയൻ ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യാകപ്പ് ടൂർണമെന്റിൽ തഴഞ്ഞ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി, ലോകകപ്പിന് ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. അതേപോലെ തന്നെയാണ് മലയാളി താരം സഞ്ജു സാംസണെയും ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ഷമിയെ റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും സഞ്ജുവിനെ തീർത്തും അവഗണിച്ചു.

ഇപ്പോഴിതാ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകനും മുന്‍ സെലക്ടറുമായ കെ ശ്രീകാന്ത്. ഇന്ത്യൻ ടീമിലെ 15 പേരിൽ 14 പേരുടെ കാര്യത്തിൽ താൻ സന്തോഷവാനാണ് ശ്രീകാന്ത് പറഞ്ഞു. അതേസമയം ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ തഴഞ്ഞതിൽ തനിക്ക് നിരാശയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ..

images 5 1


“മുഹമ്മദ് ഷമി തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ വേണമായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. നമ്മള്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകപ്പ് കളിക്കാന്‍ പോവുന്നത്.അവിടുത്തെ ബൗണ്‍സുള്ള വിക്കറ്റില്‍ ഷമിയുടെ ഹൈ ആം ആക്ഷന്‍ വലിയ ഇംപാക്ട് സൃഷ്ടിക്കും. ഇടംകൈന്‍ ബാറ്റര്‍ക്കെതിരേ പുറത്തേക്കും വലം കൈയന്‍ ബാറ്റര്‍ക്കെതിരേ അകത്തേക്കുമെല്ലാം ബോള്‍ മൂവ് ചെയ്യിക്കാന്‍ ഷമിക്കാവും. ആദ്യത്തൈ മൂന്നോവറില്‍ രണ്ട്- മൂന്ന് വിക്കറ്റുകളെങ്കിലും അദ്ദേഹത്തിനു വീഴ്ത്താനാവും.എന്തുകൊണ്ടാണ് മുഹമ്മദ് ഷമിയെ ലോകകപ്പ് ടീമിലെടുക്കാതിരുന്നത്? എന്തുകൊണ്ടാണ് ഹര്‍ഷല്‍ പട്ടേലിനെ ലോകകപ്പിനു കൊണ്ടു പോവുന്നത്?ഇന്ത്യയുടെ പക്കല്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് തുടങ്ങിയവരുണ്ട്. ഇവരുള്ള തീര്‍ച്ചയായും നല്ല കാര്യം തന്നെയാണ്.

See also  എവിടെചെന്നാലും പരാഗിനെക്കുറിച്ചുള്ള ചോദ്യം ഇതാണ്. ദേ ഇതാണ് ഉത്തരം. ❛ഈ സീസണ്‍❜
images 6 1

പക്ഷെ നാലാമത്തെ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലിനു പകരം മുഹമ്മദ് ഷമിയാവേണ്ടിയിരുന്നു. ഓസ്‌ട്രേലിയയില്‍ എല്ലായ്‌പ്പോഴും വളരെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുള്ളതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.മുഹമ്മദ് ഷമിയെ എന്തുകൊണ്ടാണ് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താത്തതെന്നു തനിക്കു മനസ്സിലാവുന്നില്ല.മുഹമ്മദ് ഷമി ഇന്ത്യയിലെ മുന്‍നിര ബൗളറാണ്. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹത്തെ ടെസ്റ്റ്, ഏകദിനം ഇവയിലേക്കു മാത്രമായി ഒതുക്കുന്നത്. ഷമിയുടെ ഐപിഎല്‍ റെക്കോര്‍ഡ് നോക്കൂ. അദ്ദേഹം കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ഷമിക്കു തുടക്കത്തില്‍ തന്നെ വിക്കറ്റുകളും ലഭിച്ചിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യക്കു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ വേണമെങ്കില്‍ ഷമിയുടെ അഭാവത്തില്‍ ആരു നൽകും?”-ശ്രീകാന്ത് ചോദിച്ചു.

Scroll to Top