ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ വിവാദം. സ്പൈക്ക് ഇല്ലാഞ്ഞിട്ടും വിക്കറ്റ് വിധിച്ച് തേര്‍ഡ് അംപയര്‍

അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടത്തിലൂടെ ഏഷ്യാ കപ്പിനു തുടക്കമായി. ടോസ് നേടിയ അഫ്ഗാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കുശാല്‍ മെന്‍ഡിസിനെയും അസലങ്കയേയും ആദ്യ ഓവറില്‍ തന്നെ പുറത്താക്കി ഫസല്‍ ഫാറൂഖി, അഫ്ഗാന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്.

രണ്ടാം ഓവറില്‍ നിസങ്കയുടെ വിക്കറ്റും വീണതോടെ ശ്രീലങ്ക 5 ന് 3 എന്ന നിലയിലായി. നവീന്‍ ഉള്‍ ഹഖിന്‍റെ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ ബാറ്റിലുരസി എന്ന് തോന്നിപ്പിക്കും വിധം കീപ്പര്‍ അപ്പീല്‍ ചെയ്തു. അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

അമ്പരപ്പെട്ട നിസങ്ക റിവ്യൂ ചെയ്തു. അള്‍ട്രാ എഡ്ജില്‍ സ്പൈക്ക് ഇല്ലായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനം ഷോക്കിങ്ങായി. സാധാരണ സ്പൈക്ക് ഇല്ലാത്തതിനാല്‍ നോട്ട് ഔട്ടായിരുന്നു വിളിക്കേണ്ടത്. എന്നാല്‍ തീരുമാനം ശ്രീലങ്കക്കെതിരെയായിരുന്നു. ഡഗൗട്ടില്‍ ഇരുന്ന ടീം സ്റ്റാഫുകളും താരങ്ങള്‍ക്കും ഈ തീരുമാനം വിശ്വസിക്കാനായില്ലാ. 7 പന്തില്‍ 3 റണ്‍സ് മാത്രമാണ് ശ്രീലങ്കന്‍ ഓപ്പണര്‍ നേടിയത്

Previous articleകുറച്ചെങ്കിലും രഹസ്യം സൂക്ഷിക്കട്ടെ !! പാക്ക് മാധ്യമപ്രവര്‍ത്തകനോട് രോഹിത് ശര്‍മ്മ
Next articleആദ്യം എറിഞ്ഞിട്ടു. പിന്നെ അടിച്ചിട്ടു. വമ്പന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍