ഓസ്ട്രേലിയക്ക് ഞെട്ടല്‍ ; ആവേശ വിജയം സ്വന്തമാക്കി ശ്രീലങ്ക

ഓസ്ട്രേലിയക്കെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്ക് വിജയം. മഴ കാരണം 43 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സ പിന്തുടര്‍ന്ന ഓസ്ട്രേലിയ 189 റണ്‍സില്‍ എല്ലാവരും പുറത്തായി. 26 റണ്‍സിന്‍റെ വിജയം നേടിയ ശ്രീലങ്ക പരമ്പരയില്‍ ഒപ്പമെത്തി.

216 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് അവസാന 5 വിക്കറ്റ് വീണത് 19 റണ്ണിന്‍റെ ഇടവേളയിലാണ്. ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരയില്‍ ഡേവിഡ് വാര്‍ണര്‍ (31) സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചത്. അലക്സ് ക്യേരിയുമായി വിജയിപ്പിക്കാനുള്ള ശ്രമം മാക്സ്വെല്‍ (30) നടത്തിയെങ്കിലും, ശ്രീലങ്കന്‍ ബോളര്‍ ശ്രമങ്ങള്‍ വിഫലമാക്കി.

FVZK4C5UAAAybxY

ശ്രീലങ്കന്‍ സ്പിന്നര്‍മാരാണ് മത്സര ഫലത്തെ സ്വാധീനച്ചത്. പ്രധാന താരമായ ഹസരങ്ക ഇല്ലാതെയായിരുന്നു ശ്രീലങ്കന്‍ ടീമിന്‍റെ ഈ വിജയം. 3 വിക്കറ്റ് നേടിയ ചമിക കരുണാരത്നേയ്ക്ക് പിന്തുണയുമായി 2 വിക്കറ്റ് നേടി ദുഷ്മന്ത ചമീര, ധനന്‍ജയ ഡി സിൽവ, ദുനിത് വെല്ലാലാഗേ എന്നിവരും ആതിഥേയര്‍ക്കായി ബൗളിംഗിൽ തിളങ്ങി

rain delay

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക, മഴ കാരണം ഇന്നിംഗ്സ് നേരത്തെ അവസാനിച്ചപ്പോള്‍ 47.4 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി. ന്യൂ ബോളിലും ഡെത്ത് ഓവറിലും മികച്ച് നിന്ന് 4 വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സിന്‍റെ മികവിലാണ് ശ്രീലങ്കയെ ചെറിയ സ്കോറില്‍ ഒതുക്കിയത്. കുശാല്‍ മെന്‍ഡിസ് (36) ധനജയ ഡീ സില്‍വ (34) ദസുന്‍ ഷനക (34) എന്നിവരുടെ ഭേദപ്പെട്ട പ്രകടനങ്ങളാണ് ശ്രീലങ്കയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. മാത്യു കുഹനേമാന്‍, മാക്സ്വെൽ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വീപ്സന്‍ ഒരു വിക്കറ്റും നേടി.

Previous articleഅവനെ ലോകകപ്പ് ടീമിൽ കളിപ്പിക്കരുത്; കളിപ്പിച്ചാൽ ഇന്ത്യക്ക് പണി കിട്ടും; അറിയിപ്പുമായി മുൻ ഇന്ത്യൻ താരം
Next articleഒരു റണ്‍ നേടിയപ്പോള്‍ സെഞ്ചുറി അടിച്ച ആഘോഷം. എതിരാളികള്‍ പോലും ആഘോഷിച്ച നിമിഷം