സീസണിലെ ആദ്യ മത്സരം ജയിക്കാം എന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ആഗ്രഹം വിഫലമായി .ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 10 റൺസിനാണ് വാർണറിനെയും സംഘത്തെയും തോൽപ്പിച്ചത് .അവസാന ഓവറുകളിൽ ടീമിന്റെ സ്കോറിങ് ഉയർത്തുവാൻ ഹൈദരാബാദ് ബാറ്സ്മാന്മാർക്ക് കഴിഞ്ഞില്ല എന്നതും തോൽവിക്ക് കാരണമായി . അവസാന ഓവറുകളിൽ മനീഷ് പാണ്ഡെയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങും മുഹമ്മദ് നബിക്ക് വമ്പൻ ഷോട്ടുകൾ കളിക്കുവാൻ കഴിയാതെ അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയതുമെല്ലാം ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണമായി ക്രിക്കറ്റ് പ്രേമികൾ വിലയിരുത്തുന്നു .
എന്നാൽ ഇന്നലത്തെ മത്സരത്തിൽ കിവീസ് നായകൻ കെയ്ൻ വില്യംസൺ സൺറൈസേഴ്‌സ് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചിരുന്നില്ല .നായകൻ ഡേവിഡ് വാർണർ ,ബെയർസ്‌റ്റോ , റാഷിദ് ഖാൻ ,മുഹമ്മദ് നബി എന്നിവരാണ് ഇന്നലെ സൺറൈസേഴ്‌സ് നിരയിൽ കളിച്ച വിദേശ താരങ്ങൾ .കെയ്ൻ
വില്യംസണുണ്ടായിരുന്നെങ്കില്‍ അനായാസമായി ഹൈദരാബാദ് വിജയത്തിലെത്തുമെന്നായിരുന്നു നിരവധി ആരാധകര്‍ മത്സര ശേഷം വിമർശനം ഉന്നയിച്ചത് .ഇപ്പോൾ വില്യംസണെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താത്തതെന്ന് വിദശീകരിച്ചിരിക്കുകയാണ് ഹൈദരാബാദ് മുഖ്യ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ് .
അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുവാൻ വില്യംസൺ അൽപ്പം സമയം ആവശ്യമുണ്ട് .കൂടാതെ താരം പരിശീലനത്തിനായും അൽപ്പം സമയം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .പൂർണ്ണ ആരോഗ്യവാനായി താരം ഉടനെ ടീമിൽ എത്തും .പൂര്‍ണ്ണ ഫിറ്റായിരുന്നെങ്കില്‍ ബെയര്‍സ്റ്റോ കളിച്ച സ്ഥാനത്ത് തീര്‍ച്ചയായും അവനുണ്ടാകുമായിരുന്നു. ഇന്ത്യയില്‍ ജോണി മികച്ച ഫോമിലാണ് കളിച്ചത്.അതിനാല്‍ അവനെ പരിഗണിച്ചു ” കോച്ച് നയം വിശദമാക്കി .