കാർത്തിക്കിന് മുന്നേ അക്സർ പട്ടേലിനെ ഇറക്കിയത് എന്തിന് ? വ്യക്തമാക്കി ശ്രേയസ് അയ്യർ.

ഇന്നലെയായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വൻറി20 മത്സരം. നാല് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്ക ഇത്തവണ ഇന്ത്യയെ തോൽപ്പിച്ചത്. പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-0 ത്തിന് മുന്നിലാണ്.

മത്സരത്തിൽ ദിനേശ് കാർത്തിക് മുന്നേ അക്സർ പട്ടേലിനെ ബാറ്റിംഗിന് അയച്ചത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ അത് ഒരു തന്ത്രപരമായ നീക്കമായിരുന്നു എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ. ഇന്നിംഗ്സ് 7 ഓവറിൽ കൂടുതൽ ശേഷിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടമായപ്പോൾ തങ്ങൾക്ക് പിടിച്ചുനിൽക്കാൻ ഒരാളെ ആവശ്യമായിരുന്നു എന്നും അതുകൊണ്ടാണ് അക്സർ പട്ടേലിനെ ഇറക്കിയതെന്നും ശ്രേയസ് അയ്യർ പറയുന്നു.

images 6 2


“ഞങ്ങള്‍ക്ക് ഏഴ് ഓവര്‍ ബാക്കിയുണ്ടായിരുന്നു. സിംഗിള്‍സ് എടുക്കാനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും കഴിയുന്ന ഒരാളാണ് അക്‌സര്‍. ആ സമയത്ത് ഒരാള്‍ വന്ന് ആദ്യ പന്തില്‍ തന്നെ അടിച്ച് തുടങ്ങണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടില്ല. ഡികെയ്ക്ക് അത് ചെയ്യാന്‍ കഴിയും.പക്ഷേ 15 ഓവറുകള്‍ക്ക് ശേഷം ഡികെ ഞങ്ങള്‍ക്ക് ഒരു നല്ല ചോയിസാണ്. അവിടെ അദ്ദേഹത്തിന് പന്ത് നേരിട്ട് സ്ലോഗ് ചെയ്യാന്‍ കഴിയും. അയാള്‍ക്ക് പോലും തുടക്കത്തില്‍ ഇത് അല്‍പ്പം ബുദ്ധിമുട്ടായിരുന്നു.”- ശ്രേയസ് അയ്യർ പറഞ്ഞു.

images 7 2


40 റൺസ് എടുത്ത ശ്രേയസ് അയ്യർ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. അവസാനം ഇറങ്ങിയ ദിനേഷ് കാർത്തിക് ആണ് 21 പന്തിൽ 30 റൺസെടുത്ത ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 46 പന്തുകളിൽ നിന്നും 81 റൺസെടുത്ത ഹെൻ്റിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപ്പി.

Previous articleടൈറ്റായി എറിഞ്ഞാൽ വിക്കെറ്റ് കിട്ടുമെന്നാണ് വിചാരം : ചഹലിന് മുന്നറിയിപ്പ് നൽകി ഗംഭീർ
Next articleകാർത്തികിന് മുൻപ് അക്സർ പട്ടേലിനെ എന്തിന് ഇറക്കി? പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ.