ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാനത്തിനു പിന്നാലെ ഹര്‍ഭജന്‍ സിങ്ങിനു ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ലാ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ഹര്‍ഭജന്‍ സിങ്ങ് എന്ന് ശ്രീശാന്ത് വിശേഷിപ്പിച്ചത്.
” ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് താങ്കൾ. താങ്കളെ പരിചയപ്പെടാനും, അടുത്തറിയാനും ഒന്നിച്ച് മത്സരത്തിൽ പങ്കെടുക്കാനും സാധിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഭാജിപ്പാ….താങ്കളുടെ സൗഹൃദം ഞാൻ എന്നും സൂക്ഷിക്കും’’ ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.
2007 ലും 2011 ലും ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ ഇരുവരും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു. ഐപിഎല്ലിനിടെ ശ്രീശാന്തിന്റെ മുഖത്ത് ഹർഭജൻ അടിച്ചത് വലിയ വിവാദമായിരുന്നു. 2008 ഐപിഎല്ലിൽ ഹർഭജൻ മുംബൈ ഇന്ത്യൻസിലും ശ്രീശാന്ത് പഞ്ചാബ് കിങ്സിലും കളിക്കുമ്പോഴായിരുന്നു സംഭവം.
കവിളിൽ കൈപൊത്തി കരഞ്ഞുനിൽക്കുന്ന ശ്രീശാന്തിന്റെ ചിത്രവും ദൃശ്യങ്ങളും പുറത്തുവന്നതോടെ ഹർഭജൻ കുരുങ്ങി. ഐപിഎല്ലിൽ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് താരത്തെ വിലക്കുകയും ചെയ്തു