ഒക്ടോബറില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി പാഡി അപ്റ്റന്റെ നിയമനം ഇന്ത്യൻ ടീമിന് അത്ഭുതങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് മുൻ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന്റെ നിർദ്ദേശപ്രകാരമാണ് ആപ്ടണിനെ മാനസികാരോഗ്യ പരിശീലകനായി നിയമിച്ചത്. 2011-ല്‍ ഇന്ത്യ ലോകകപ്പ് വിജയം നേടുമ്പോള്‍ അന്ന് സമാന റോളില്‍ പാഡി ആപ്ടണ്‍ ഉണ്ടായിരുന്നു.
ദേശിയ ടീമിലും രാജസ്ഥാന്‍ റോയല്‍സിലുു പാഡി അപ്ടണിനൊപ്പം പ്രവര്‍ത്തിച്ചട്ടുള്ള താരമാണ് ശ്രീശാന്ത്. ” അദ്ദേഹത്തിന് അത്ഭുതങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ ടി20 ലോകകപ്പ് ജയിച്ചാൽ അത് കളിക്കാരും രാഹുൽ ഭായിയുടെ അനുഭവസമ്പത്തും ആയിരിക്കും. നമ്മുക്ക് ഒരു മികച്ച യൂണിറ്റ് ഉണ്ട്, എന്നാൽ നിങ്ങൾ [അപ്ടൺ] സംസാരിക്കുന്ന മനുഷ്യൻ വലിയ മാറ്റമുണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല.
“ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോൾ പോലും മാനസികമായി ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. അതിനാൽ ഇതിനോടകം ഇത് കൈവരിച്ചിരിക്കും എന്ന് ശ്രീശാന്ത് പറഞ്ഞു. ഐപിഎൽ 2013ൽ മുംബൈ ഇന്ത്യൻസിനെതിരായ പ്ലേയിംഗ് ഇലവനിൽ ഉള്‍പ്പെടുത്താനതിനു ശേഷം ശ്രീശാന്ത് തന്നെയും ദ്രാവിഡിനെയും അധിക്ഷേപിച്ചെന്ന് ആപ്‌ടൺ തന്റെ ആത്മകഥയിൽ ആരോപിച്ചിരുന്നു.
2011ൽ എംഎസ് ധോണിയുടെയും മുഖ്യപരിശീലകൻ കിർസ്റ്റണിന്റെയും കീഴിൽ ഐസിസി ഏകദിന ലോകകപ്പ് നേടിയ ടീമിൽ അപ്ടണിന് ഒരു ശതമാനം സ്വാധീനമേ ഉണ്ടായിരുന്നുള്ളൂവെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. ദ്രാവിഡ് കാരണമാണ് അപ്ടൺ വീണ്ടും റോളിൽ എത്തിയതെന്ന് ശ്രീശാന്ത് അവകാശപ്പെട്ടു.
“ഒരു ശതമാനം മാത്രം (2011 ലോകകപ്പ് വിജയത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം). ഗാരി 99 ശതമാനം ജോലിയും ചെയ്തു. അപ്ടൺ അദ്ദേഹത്തിന്റെ ഒരു സഹായി മാത്രമായിരുന്നു. നേരത്തെ രാഹുൽ ഭായിക്കൊപ്പം പ്രവർത്തിച്ചതിനാൽ അദ്ദേഹം തിരിച്ചെത്തി. രാഹുൽ ഭായ് തീർച്ചയായും അദ്ദേഹത്തെ നന്നായി ഉപയോഗിക്കും, കാരണം അപ്ടണ്‍ ഒരു നല്ല യോഗാധ്യാപകനാണ്.” ശ്രീശാന്ത് പറഞ്ഞു നിര്‍ത്തി.