ദക്ഷിണാഫ്രിക്കയിൽ ആ 2 പേരാണ് ഇന്ത്യയുടെ വജ്രായുധങ്ങൾ. ശ്രീശാന്തിന്റെ പ്രവചനം ഇങ്ങനെ.

indian team 2022

2023 ഏകദിന ലോകകപ്പിൽ ഒരു അവിശ്വസനീയം പ്രകടനം തന്നെയായിരുന്നു ഇന്ത്യയുടെ സീനിയർ ബാറ്റർ വിരാട് കോഹ്ലി കാഴ്ചവെച്ചത്. ടൂർണമെന്റിലുടനീളം ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. 11 ലോകകപ്പ് മത്സരങ്ങൾ കളിച്ച കോഹ്ലി 95 റൺസ് ശരാശരിയിൽ 765 റൺസാണ് 2023 ലോകകപ്പിൽ നേടിയത്.

മാത്രമല്ല ഒരുപാട് റെക്കോർഡുകളും കോഹ്ലി തന്റെ ലോകകപ്പ് ക്യാമ്പയിനിലൂടെ മറികടന്നു. എന്നാൽ ശേഷം ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ കോഹ്ലിക്ക് വിശ്രമം നൽകുകയാണ് ഉണ്ടായത്. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ പര്യടനത്തിനു മുൻപ് ഏകദിന ട്വന്റി20 ക്രിക്കറ്റുകളിൽ നിന്ന് വിശ്രമം അനുവദിക്കണം എന്ന് കോഹ്ലി ബിസിസിഐയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ മാത്രമാണ് ഇന്ത്യ വിരാട് കോഹ്ലിയെ പരിഗണിച്ചിട്ടുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കഴിഞ്ഞ തവണത്തെ റണ്ണറപ്പായിരുന്നു ഇന്ത്യൻ ടീം. നിലവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. അതിനാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. ദക്ഷിണാഫ്രിക്ക എതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ X ഫാക്ടറാവാൻ പോകുന്ന രണ്ട് താരങ്ങളെ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. വിരാട് കോഹ്ലിയും കെഎൽ രാഹുലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ എക്സ് ഫാക്ടറാവും എന്നാണ് ശ്രീശാന്ത് പറഞ്ഞിരിക്കുന്നത്.

Read Also -  മൂന്നാം നമ്പറിൽ കോഹ്ലിയ്ക്ക് പകരം സഞ്ജു, ഗില്ലും ജയസ്വാളും ഓപ്പണിങ്. ആദ്യ ട്വന്റി20യിലെ സാധ്യത ടീം.

“ആദ്യ താരം വിരാട് കോഹ്ലിയാണ്. വിരാട് കോഹ്ലി എല്ലായിപ്പോഴും കഴിവുകൾ തെളിയിച്ചിട്ടുള്ള താരമാണ്. സ്വമേധയാ തന്റെ പ്രകടനങ്ങൾ കൊണ്ട് കഴിവ് തെളിയിക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. വളരെ അഭിമാനത്തോടെ തന്റെ പ്രകടനത്തെ നോക്കിക്കാണുന്ന താരമാണ് കോഹ്ലി. വളരെ നല്ല രീതിയിൽ മത്സരത്തെ കൊണ്ടുവരാൻ കോഹ്ലിക്ക് സാധിക്കും.

മറ്റൊരു അപകർഷതാബോധവും കോഹ്ലിയുടെ വഴിയിലില്ല. വ്യക്തിപരമായി ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് വിരാട് കോഹ്ലി പരമ്പരയിലൂടനീളം മികച്ച പ്രകടനം പുലർത്തും എന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ വിരാട് കോഹ്ലിയും രാഹുലുമായിരിക്കും ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയിലെ എക്സ് ഫാക്ടറുകൾ.”- ശ്രീശാന്ത് പറഞ്ഞു..

ഡിസംബർ 10നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങളും ഏകദിന മത്സരങ്ങളും ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പര്യടനമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ നടത്തുന്നത്. വലിയ അത്ഭുതങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനുള്ള തങ്ങളുടെ സ്‌ക്വഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. രാഹുൽ ഇന്ത്യയുടെ സ്ക്വാഡിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഒപ്പം ശ്രേയസ് അയ്യരും ബൂമ്രയും തിരികെ എത്തിയിരിക്കുന്നു. എന്നാൽ മുൻ ഇന്ത്യൻ ഉപനായകൻ രഹാനെയേ ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

Scroll to Top