ശ്രീശാന്തടക്കം 6 ഇന്ത്യന്‍ താരങ്ങള്‍ സിം ആഫ്രോ ടി10 ലീഗില്‍ കളിക്കും. പോരാട്ടം ജൂലൈ 20 മുതല്‍

വരാനിരിക്കുന്ന സിം ആഫ്രോ ടി10 ലീഗ് ടൂർണമെന്റിൽ മുൻ ലോകകപ്പ് ജേതാക്കളായ ശ്രീശാന്ത്, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ, റോബിൻ ഉത്തപ്പ എന്നിവരടക്കം ആറ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കും. അബുദാബി ടി10 ലീഗിന്റെ സംഘാടകരാണ് സിംബാബ്വേയിലേക്ക് ലീഗുമായി എത്തുന്നത്.

ഹരാരെ ഹുറികെയ്ൻസ്, ബുലവായോ ബ്രേവ്സ്, കേപ്ടൗൺ സാംപ് ആര്‍മി, ഡർബൻ ക്വലാൻഡേഴ്സ്, ജോബർഗ് ബഫല്ലോസ് എന്നിങ്ങനെ അഞ്ച് ഫ്രാഞ്ചൈസികളാണ് ഉദ്ഘാടന പതിപ്പിൽ പങ്കെടുക്കുന്നത്.

ടൂര്‍ണമെന്‍റിന്‍റെ ഡ്രാഫ്റ്റ് നടന്നപ്പോള്‍ ഇന്ത്യൻ താരങ്ങളായ സ്റ്റുവർട്ട് ബിന്നി, ശ്രീശാന്ത്, ഇർഫാൻ പത്താൻ, പാർഥിവ് പട്ടേൽ എന്നിവർ ഫ്രാഞ്ചൈസികളിൽ ഇടം നേടി. ഡ്രാഫ്റ്റിന് മുമ്പ് യൂസഫ് പത്താനും റോബിൻ ഉത്തപ്പയും സിം ആഫ്രോ ടി10 ലീഗിന്റെ ടീമുകളുമായി ഒപ്പുവെച്ചിരുന്നു.

  • Stuart Binny – Cape Town Samp Army
  • Sreesanth – Harare Hurricanes
  • Irfan Pathan – Harare Hurricanes
  • Parthiv Patel – Cape Town Samp Army
  • Yusuf Pathan – Joburg Buffaloes
  • Robin Uthappa – Harare Hurricanes

ടൂർണമെന്റിന്റെ ആദ്യ സീസൺ ജൂലൈ 20 മുതൽ 29 വരെ നടക്കും. ഉദ്ഘാടന പതിപ്പിലെ എല്ലാ മത്സരങ്ങളും ഹരാരെയിൽ നടക്കും.