ന്യൂസിലന്റിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരം മുംബൈയില്‍ പുരോഗമിക്കുമ്പോള്‍ ഗ്രൗണ്ടില്‍ രസകരമായ കാഴ്ച്ചകള്‍. മുകളില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സ്പൈഡര്‍ ക്യാം ഗ്രൗണ്ടില്‍ പണിമുടക്കിയപ്പോള്‍ ചായക്ക് നേരത്തെ പിരിഞ്ഞു.
540 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്റിന്റെ ടോം ലതാമിനെ പുറത്താക്കിയതിനു ശേഷമാണ് സ്പൈഡര്‍ ക്യാം പണിമുടക്കിയത്. ഗ്രൗണ്ടില്‍ നിന്നും മുകളിലേക്ക് പോകാന്‍ കഴിയാതെ വന്നതോടെ അംപയര്‍മാര്‍ നേരത്തെ ചായക്ക് പിരിഞ്ഞു.
സ്പൈഡര്‍ ക്യാമിനു നേരെ ഇന്ത്യന്‍ താരങ്ങള്‍ വന്നത് ഏറെ ചിരിപടര്‍ത്തി. സൂര്യകുമാര്‍ യാദവും, അശ്വിനുമെല്ലാം സ്പൈഡര്‍ ക്യാമിനു അരികിലേക്ക് വന്നു. ഗ്രൗണ്ടില്‍ നിന്നും മുകളിലേക്ക് പോകാന്‍ ആവശ്യപ്പെടുന്ന കോഹ്ലിയേയും ടിവി പ്രേക്ഷകര്‍ കണ്ടു
വീഡിയോ
രണ്ടാം ഇന്നിങ്ങ്സിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ബാറ്റ്സമാന്മാരുടെ കരുത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന സ്കോറില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു.41 റണ്‍സോടെ അക്സര്‍ പട്ടേല്‍ പുറത്താകാതെ നി്ന്നു.62 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ തന്നെയാണ് രണ്ടാം ഇന്നിങ്ങ്സിലും ഇന്ത്യയുടെ ടോപ്പ് സ്കോറര്‍.