ഏത് ടീമിനു വേണ്ടി അടുത്ത സീസണില്‍ കളിക്കും ? മെഗാ ലേലത്തിനു മുന്നോടിയായി അമ്പാട്ടി റായുഡു പറയുന്നു

Rayudu and Dhoni Ipl 2021

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിരവധി കിരീട നേട്ടത്തില്‍ പങ്കാളിയായ താരമാണ് അമ്പാട്ടി റായുഡു. മുംബൈ ഇന്ത്യന്‍സിനോടൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെയും പ്രധാന താരമായിരുന്നു റായുഡു. 2010 മുതല്‍ മുംബൈ ജേഴ്സിയണിഞ്ഞ റായുഡു 2018 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തി. 5 ഐപിഎല്‍ ട്രോഫിയും 2 ചാംപ്യന്‍സ് ലീഗുമാണ് റായുഡു നേടിയത്.

2022 ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി 4 താരങ്ങളെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്. രവീന്ദ്ര ജഡേജ, മഹേന്ദ്ര സിങ്ങ് ധോണി, മൊയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയാണ് നിലനിര്‍ത്തിയത്.

36 വയസ്സുകാരനായ താരം തിരികെ മെഗാ ലേലത്തിലേക്ക് എത്തുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് തിരികെ വിളിച്ചെടുക്കാം എന്നാണ് റായുഡുവിന്‍റെ പ്രതീക്ഷ. ” മെഗാ ലേലത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്നെ നിലനിര്‍ത്തിയില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ” റായുഡു പറഞ്ഞു.

” മറ്റു ബാറ്റര്‍മാരെ നോക്കിയാണ് എന്‍റെ റോള്‍ മാറികൊണ്ടിരിക്കുന്നത്. ടീമില്‍ 3, 4, 5 പൊസിഷനില്‍, അല്ലെങ്കില്‍ ഏതു പോസിഷനായാലും ഞാന്‍ അവിടെ കളിക്കും. മുംബൈയിലാവട്ടെ, ചെന്നൈയിലാവട്ടെ ഞാന്‍ ഒരു പൊസിഷനിലല്ലാ കളിച്ചിരുന്നത്. ഒരുപാട് ടി20 മത്സരങ്ങള്‍ കളിച്ചതിനാല്‍ സമര്‍ദ്ധ ഘട്ടത്തില്‍ എങ്ങനെ കളിക്കണം എന്നും വിജയിക്കുന്നതിന്‍റെയും പ്രാധാന്യം എനിക്കറിയാം. ” അതാണ് വലിയ കാര്യം.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

ഫിറ്റ്നെസ് ഉള്ളടത്തോളം കാലം പ്രായം ഒരു പ്രശ്നമല്ലാ എന്നു പറഞ്ഞ റായുഡു, ഒരുകാലത്തും ഒരു സ്പോട്ടിനുവേണ്ടിയും മത്സരം നേരിട്ടട്ടില്ലാ എന്നു റായുഡു വ്യക്തമാക്കി. 175 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 3916 റണ്‍സാണ് റായുഡു നേടിയത്.

Scroll to Top