ഇന്ത്യക്ക് അല്ല ഞങ്ങൾക്ക് തന്നെ അധിപത്യം :മുന്നറിയിപ്പ് നൽകി മുൻ സൗത്താഫ്രിക്കൻ താരം

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വരാനിരിക്കുന്ന സൗത്താഫ്രിക്കൻ പര്യടനത്തിനായിട്ടാണ്. ഡിസംബർ 26ന് ആദ്യ ടെസ്റ്റോടെ തുടക്കം കുറിക്കുന്ന ടെസ്റ്റ്‌ പരമ്പര ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമാണ്. നേരത്തെ ഓസ്ട്രേലിയ,ഇംഗ്ലണ്ട് ടീമുകളെ അവരുടെ മണ്ണിൽ ടെസ്റ്റ്‌ പരമ്പരയിൽ വീഴ്ത്തിയ ആത്മവിശ്വാസവുമായി കോഹ്ലിയും ടീമും എത്തുമ്പോൾ പേസ് ബൗളിംഗ് നിരയുടെ മികവിലാണ് സൗത്താഫ്രിക്കൻ ടീമിന്റെ എല്ലാ പ്രതീക്ഷകളും.

നിലവിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ ലോകത്തെ ടോപ് ടീമായ ഇന്ത്യൻ ടീമിനാണ് ക്രിക്കറ്റ്‌ ലോകം വളരെ മുൻ‌തൂക്കം നൽകുന്നതെങ്കിലും റബാഡ അടക്കമുള്ള പേസർമാർ ഇന്ത്യൻ ടീമിന് ഭീക്ഷണിയാണ്. ഇപ്പോൾ ഇക്കാര്യം തുറന്ന് പറയുകയാണ് മുൻ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ  മഖായ എന്‍ഡിനി.

സൗത്താഫ്രിക്കൻ ടീമിന്റെ അധിപത്യം ഈ പരമ്പരയിലും തുടരുമെന്നാണ് മുൻ താരത്തിന്‍റെ അഭിപ്രായം. ഒരിക്കലും ഈ ടീമിനെ ചെറുതായി കാണുവാൻ സാധിക്കില്ലെന്ന് പറഞ്ഞ  മഖായ എന്‍ഡിനി ഇത്തരം പേസ്, ബൗൺസ് സാഹചര്യങ്ങളിൽ ഇന്ത്യൻ ടീമിന് വെല്ലുവിളിയായി തന്നെ സൗത്താഫ്രിക്കൻ ടീം തുടരുമെന്നാണ് മുൻ താരത്തിന്‍റെ പ്രവചനം.

“ഇന്ത്യക്ക് മുകളിൽ സൗത്താഫ്രിക്കൻ ടീം നേടിയിട്ടുള്ള വമ്പൻ അധിപത്യം തുടർന്നും തുടരുമെന്നാണ് എന്റെ വിശ്വാസം. ഇന്ത്യൻ ടെസ്റ്റ്‌ ടീം വളരെ മികച്ചത് തന്നെയാണ്. എങ്കിലും ഇവിടെ സാഹചര്യങ്ങളിൽ കളിച്ചുള്ള അനുഭവം വളരെ നിർണായകമാണ്. ഇവിടെ കളിച്ച എക്സ്പീരിയൻസ് ഞങ്ങൾക്ക് ഏറെ അനുകൂല ഘടകമാണ് ” സൂപ്പർ താരം മഖായ എന്‍ഡിനി വാചാലനായി.

“ഇന്ത്യൻ ബൗളർമാർ എല്ലാം ലോകത്തെ ബെസ്റ്റ് തന്നെയാണ്. എങ്കിലും ഇന്ത്യൻ സംഘത്തെ നേരിടാനുള്ള മികവ് ഈ സൗത്താഫ്രിക്കൻ ടീമിനുണ്ട്. ഡീൻ എൽഗർ, ബാവുമ എന്നിവർ എല്ലാം മികച്ച ഫോമിലാണ്. കൂടാതെ ഡീകോക്ക്‌ എല്ലാ ഇന്ത്യൻ താരങ്ങളെയും അറിയാവുന്ന ഒരു താരമാണ്. അദ്ദേഹത്തിന്റെ സ്വാഭാവിക ശൈലി തന്നെയാണ് സൗത്താഫ്രിക്കൻ ടീം പ്രതീക്ഷിക്കുന്നത്. എല്ലാ മികവും ഈ സാഹചര്യങ്ങൾ അറിയാവുന്നതും ഇന്ത്യൻ ടീമിനെ വീഴ്ത്താൻ ഞങ്ങൾക്ക് കരുത്തായി മാറും ” മഖായ എന്‍ഡിനി അഭിപ്രായപ്പെട്ടു.