ഐപിൽ കളിക്കുവാൻ സൗത്താഫ്രിക്കൻ താരങ്ങൾ പറന്നു : രൂക്ഷ വിമർശനവുമായി ഷാഹിദ് അഫ്രീദി

സൗത്താഫ്രിക്ക : പാകിസ്ഥാൻ മൂന്ന് ഏകദിന മത്സര പരമ്പര പാക് ടീം നേടിയതിന് പിന്നാലെ ചില ദക്ഷിണാഫ്രിക്കൻ താരങ്ങളെയും കൂടാതെ ക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം ഷാഹിദ് അഫ്രീദി. ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്ലിനായി പരമ്പരയ്‌ക്കിടെ താരങ്ങളെ വിട്ടയച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടിയാണ് അഫ്രീദിയെ വളരെയേറെ പ്രകോപിപ്പിച്ചത് .

പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിൽ ഓരോ മത്സരം വീതം ജയിച്ച ഇരു ടീമും സമനില പാലിക്കുകയായിരുന്നു.ഇന്നലെ നടന്ന നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക 28 റണ്‍സിന് തോറ്റ് പരമ്പര കൈവിട്ടപ്പോള്‍ സൂപ്പര്‍താരങ്ങളായ  വിക്കറ്റ് കീപ്പർ ക്വിന്‍റണ്‍ ഡികോക്കും കാഗിസോ റബാഡയും ആന്‍റിച്ച് നോര്‍ജെയും  സൗത്താഫ്രിക്കൻ ടീമിലുണ്ടായിരുന്നില്ല. മൂവരും ഐപിഎല്ലിനായി ഇതിനകം ഇന്ത്യയിലേക്ക് പറന്നിരുന്നു. ഇതാണ് ഇപ്പോൾ അഫ്രീദി വിമർശന വിധേയമാക്കുന്നത് .

“അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു ഏകദിന പരമ്പരയുടെ മധ്യത്തില്‍ വച്ച് ഐപിൽ കളിക്കുവാൻ  ടീമിലെ  താരങ്ങളെ ക്രിക്കറ്റ് സൗത്താഫ്രിക്ക അനുവദിച്ചത് അമ്പരപ്പിച്ചു. രാജ്യാന്തര ക്രിക്കറ്റിനെ ടി20 ലീഗുകൾ ഇങ്ങനെ  സ്വാധീനിക്കുന്നത്  ഏറെ നിരാശയുണ്ടാക്കുന്നു.വൈകാതെ  ഇക്കാര്യത്തില്‍  പുനപ്പരിശോധനകള്‍ 
ടീമുകൾ നടത്തണം ” അഫ്രീദി തന്റെ അഭിപ്രായം വിശദമാക്കി

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രമുഖ ഓപ്പണറാണ് ഡികോക്ക് ,
ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ സ്റ്റാർ പേസ് ബൗളെർമാരാണ് റബാഡയും ആന്‍റിച്ച് നോര്‍ജെയും .

Previous articleക്വാറന്റൈൻ പൂർത്തിയാക്കി ക്രിസ് ഗെയ്ൽ : ആഘോഷം മൂൺവാക്ക് സ്റ്റൈലിൽ – കാണാം വൈറലായ വീഡിയോ
Next articleപൂജാരക്ക് ഈ ഐപിഎല്ലിൽ അവസരം ലഭിക്കുമോ :നിർണായക വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം