2023 ജനുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. 2023ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പിനുള്ള നേരിട്ടുള്ള യോഗ്യത നിർണ്ണയിക്കുന്ന ഐസിസി സൂപ്പർ ലീഗിന്റെ ഭാഗമായിരുന്നു ഈ ഏകദിന മത്സരങ്ങൾ. ഇതോടെ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള സൗത്താഫ്രിക്കന്‍ സാധ്യതക്ക് മങ്ങലേല്‍പ്പിച്ചു. പുതിയതായി പ്രഖ്യാപിച്ച ഡൊമസ്റ്റിക്ക് ടി20 ലീഗ് കളിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം
ഒക്ടോബർ മുതൽ നവംബർ വരെയാണ് 2023 ലോകകപ്പ് ഇന്ത്യയില്‍ മാത്രമായി ആതിഥേയത്വം വഹിക്കുന്നത്. 1987 (ഇന്ത്യ, പാകിസ്ഥാൻ), 1996 (ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക), 2011 (ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്) എന്നീ മൂന്ന് പതിപ്പുകൾ ഇന്ത്യയില്‍ ഭാഗികമായാണ് അരങ്ങേറിയത്. സൂപ്പര്‍ ലീഗില്‍ പതിനൊന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. ആദ്യ എട്ടു ടീമുകളാണ് നേരിട്ട് യോഗ്യത നേടുക. ബാക്കിയുള്ള ടീമുകള്‍ അഞ്ച് അസോസിയേറ്റ് രാജ്യങ്ങളുമായി കളിച്ച്, രണ്ട് ടീമുകള്‍ക്കാണ് യോഗ്യത നേടാന്‍ കഴിയുക.
ഹോബാർട്ട് (ജനുവരി 12), സിഡ്നി (ജനുവരി 14), പെർത്ത് (ജനുവരി 17) എന്നിവിടങ്ങളിലായിരുന്നു മത്സരം ഒരുക്കിയിരുന്നത്. പരമ്പര പുനഃക്രമീകരിക്കാനുള്ള ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അഭ്യർത്ഥിച്ചിരുന്നു. എന്നിരുന്നാലും, ഐസിസി പുരുഷ ടി20 ലോകകപ്പ് ഉൾപ്പെടെയുള്ള തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂൾ കാരണം, ഇതര തീയതികളൊന്നും ലഭ്യമാക്കാൻ കഴിയില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു.
മത്സരം കളിക്കാത്തതിനാല്‍ പോയിന്‍റുകള്‍ ഓസ്‌ട്രേലിയക്ക് നൽകുമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക സമ്മതിച്ചു. ജനുവരിയിൽ നടക്കുന്ന ഏകദിന പരമ്പരയിൽ മത്സരിക്കാൻ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് കഴിയില്ലെന്നത് നിരാശാജനകമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ നിക്ക് ഹോക്ക്ലി പറഞ്ഞു.
2022 ഡിസംബർ 17 മുതൽ 2023 ജനുവരി 8 വരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയിലേക്ക് പോകും. മൂന്ന് ടെസ്റ്റുകൾ ഗബ്ബ (ബ്രിസ്‌ബേൻ), എംസിജി (മെൽബൺ), എസ്‌സിജി (സിഡ്‌നി) എന്നിവിടങ്ങളിൽ നടക്കും.
Rank | Team | Matches | Won | Lost | Tied | No result | Points | NRR | Penalty Overs |
1 | England | 18 | 12 | 5 | 0 | 1 | 125 | +1.219 | |
2 | Bangladesh | 18 | 12 | 6 | 0 | 0 | 120 | +0.384 | |
3 | Afghanistan | 12 | 10 | 2 | 0 | 1 | 100 | +0.563 | |
4 | Pakistan | 15 | 9 | 6 | 0 | 0 | 90 | +0.095 | |
5 | New Zealand | 8 | 8 | 0 | 0 | 0 | 80 | +1.827 | |
6 | West Indies | 21 | 8 | 13 | 0 | 0 | 80 | -0.823 | |
7 | India | 12 | 8 | 4 | 0 | 0 | 79 | +0.416 | 1 |
8 | Australia | 12 | 7 | 5 | 0 | 0 | 70 | +0.496 | |
9 | Ireland | 20 | 6 | 12 | 0 | 2 | 68 | -0.399 | 2 |
10 | Sri Lanka | 18 | 6 | 11 | 0 | 1 | 62 | -0.031 | 3 |
11 | South Africa | 13 | 4 | 7 | 0 | 2 | 49 | -0.206 | 1 |
12 | Zimbabwe | 15 | 3 | 11 | 0 | 1 | 35 | -0.924 | |
13 | Netherlands | 16 | 2 | 13 | 0 | 1 | 25 | -1.240 |