പ്രസീദ്ദ് കൃഷ്ണയുടെ ഹാട്രിക്കും യുവതാരത്തിന്‍റെ സെഞ്ചുറിയും. ഇന്ത്യ എ ലീഡില്‍

prasidh 5 wickets vs south africa a

സൗത്താഫ്രിക്ക എ ക്കെതിരെയുള്ള ആദ്യ അനൗദ്യോഗിക ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യ എ ക്ക് ഇപ്പോള്‍ 58 റണ്‍സ് ലീഡുണ്ട്. സെഞ്ചുറി നേടിയ പ്രദോഷ് പോളാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്. സര്‍ഫറാസ് ഖാനും ഷര്‍ദ്ദുല്‍ താക്കൂറും അര്‍ധസെഞ്ചുറി നേടി.

സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിനെതിരെ ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിലേ സായി സുദര്‍ശന്‍ (14) പഠിക്കല്‍ (30) എന്നിവരെ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ സര്‍ഫറാസ് ഖാനുമൊത്ത് (68) പ്രദോഷ് പോള്‍ ഇന്ത്യയെ 200 കടത്തി. സര്‍ഫറാസ് ഖാന്‍റെ വിക്കറ്റിനു ശേഷം ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു.

ശ്രീകാര്‍ ഭരത് (6) ദ്രുവ് ജൂറല്‍ (0) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ 225 ന് 5 എന്ന നിലയിലായി. എന്നാല്‍ താക്കൂറിനൊപ്പം പ്രദോഷ് പോള്‍ ഇന്ത്യയെ ലീഡില്‍ എത്തിച്ചു. 23 ഫോറും 1 സിക്സുമായി 163 റണ്‍സാണ് പ്രദോഷ് നേടിയത്. തമിഴ്നാട് താരമായ 22 കാരന്‍ പ്രദോഷിന്‍റെ ഇന്ത്യ എ അരങ്ങേറ്റ മത്സരം കൂടിയാണ് ഇത്. താക്കൂര്‍ 70 റണ്‍സ് നേടി പുറത്താകതെ നില്‍ക്കുന്നു.

See also  "ശിവം ദുബെ ലോകകപ്പിൽ കളിക്കണം, അല്ലെങ്കിൽ ഇന്ത്യ നടത്തുന്ന വലിയ അബദ്ധമാവും "- അമ്പട്ടി റായുഡുവിന്റെ നിർദ്ദേശം.

നേരത്തെ 298 ന് 5 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച സൗത്താഫ്രിക്ക 319 ന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ജീന്‍ ഡൂപ്ലെസിസിനെ (106) പുറത്താക്കി പ്രസീദ്ദ് കൃഷ്ണയാണ് തുടക്കമിട്ടത്. അടുത്ത പന്തില്‍ ബോഷും വീണു. പിന്നാലെ 97ാം ഓവറിലെ അവസാന രണ്ട് പന്തിലും തന്‍റെ അടുത്ത ഓവറിലെ ആദ്യ പന്തിലും സൗത്താഫ്രിക്കന്‍ വാലറ്റ നിരയെ പ്രസീദ്ദ് മടക്കി ഹാട്രിക്ക് പൂര്‍ത്തിയാക്കി.

പ്രസീദ് കൃഷ്ണയെ കൂടാതെ സൗരഭ് കുമാര്‍ 3 വിക്കറ്റ് വീഴ്ത്തി. താക്കൂര്‍, വിദ്വത്ത് കവരെപ്പ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Scroll to Top