ഇന്ത്യയിൽ വനിതാ ഐപിഎൽ തുടങ്ങുമ്പോൾ എന്താണ് സംഭവിക്കുക എന്നതിനെപ്പറ്റി ഭയപ്പെടുന്നു ; സോഫി ഡിവൈൻ

images 35 2

ഈ വർഷം മാർച്ചിലാണ് വനിത ഐപിഎല്ലിന് ബിസിസിഐ പച്ചക്കൊടി കാണിച്ചത്. അടുത്ത വർഷം മുതൽ ടൂർണമെൻറ് സംഘടിപ്പിക്കാനാണ് സംഘാടകർ കരുതുന്നത്. ഇപ്പോഴിതാ ഐപിഎൽ നടത്തുന്നതിനെ പറ്റി തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ന്യൂസിലൻഡ് ക്യാപ്റ്റൻ സോഫി ഡീവൈൻ. രാജ്യത്തെ യുവ താരങ്ങൾക്ക് മികച്ച വേദി ആയിരിക്കും ഇതെന്നും വിദേശ താരങ്ങളുമായി കളിച്ച് മികച്ച അനുഭവങ്ങൾ നേടിയെടുക്കാൻ പറ്റിയ അവസരമാണ് ഇതെന്നും താരം അഭിപ്രായപ്പെട്ടു.

“പുറത്തുനിന്നും വരുന്ന ആൾ എന്ന നിലയ്ക്ക്, എനിക്കിത് മറ്റൊരു അവസരമാണ്. ഇന്ത്യയിൽ വനിത ഐപിഎൽ ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ് ഇന്ത്യ എന്ന ടീമിനു മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നതിനെപ്പറ്റി ഞാൻ ഭയപ്പെടുന്നുണ്ട്. സ്മൃതി മന്ദാന ഷഫാലി വർമ്മ എന്നിവരെപ്പോലെ മികച്ച യുവതാരങ്ങൾ അവിടെയുള്ളത് നമ്മൾ കണ്ടതാണ്.

images 37 1

അതുകൊണ്ടുതന്നെ വിദേശ താരങ്ങളുമായി കളിക്കുമ്പോൾ ഇനിയും യുവതാരങ്ങൾ അവിടെന്ന് വളർന്നുവരും.”- സോഫി പറഞ്ഞു.

images 36 1

2018 ല്‍ വനിത സൗഹൃദ മത്സരം നടത്തിയിരുന്നു. മന്ദാന നയിച്ച ട്രെയല്‍ബ്ലേസറും ഹര്‍മ്മന്‍ പ്രീത് കൗര്‍ നയിച്ച സൂപ്പര്‍ നോവയും തമ്മിലായിരുന്നു വാംഖണ്ഡയില്‍ മത്സരം നടന്നത്. പിന്നീട് മിതാലി രാജ് നയിച്ച വെലോസിറ്റി എന്ന ടീമും ബിസിസിഐ കൊണ്ടു വന്നിരുന്നു.

Read Also -  "എനിക്ക് ഇഷാനുമായി മത്സരമില്ല, ഞാൻ എന്നോട് തന്നെയാണ് മത്സരിക്കുന്നത് "- ലോകകപ്പ് റേസിനെപ്പറ്റി സഞ്ജു.

”ഞങ്ങൾ ഇത് ഓസ്‌ട്രേലിയയിൽ കണ്ടു, ഇംഗ്ലണ്ടിൽ ഞങ്ങൾ ഇത് കണ്ടു, നിലവാരം ഉയരുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഞാൻ കരുതുന്നു. അതിനാൽ, വനിതാ ഐപിഎൽ എത്രയും വേഗം ആരംഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ന്യൂസിലന്‍റ് താരം പറഞ്ഞു.

Scroll to Top