സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്‍റെ പരാജയം ഏറ്റു വാങ്ങി. സ്കോര്‍ ബോര്‍ഡില്‍ കൂറ്റന്‍ സ്കോര്‍ ഉണ്ടായിരുന്നട്ടും വാന്‍ ഡര്‍ ദസ്സന്‍റെയും (75) ഡേവിഡ് മില്ലറുടേയും (64) ബാറ്റിംഗ് മികവില്‍ സൗത്താഫ്രിക്ക 19.1 ഓവറില്‍ വിജയം പൂര്‍ത്തികരിച്ചു. തോല്‍വിയോടെ ഇന്ത്യയുടെ തുടര്‍ച്ചയായ 12 വിജയങ്ങള്‍ക്ക് അവസാനമായി.
സ്കോര്‍ ബോർഡിൽ ആവശ്യത്തിനു റൺസ് ഉണ്ടായിരുന്നു എന്നും എന്നാൽ ടോട്ടൽ പ്രതിരോധിക്കാൻ ചെയ്ത ബൗളിംഗ് ശരിയായില്ലാ എന്നും മത്സരശേഷം സംസാരിച്ച റിഷഭ് പന്ത് പറഞ്ഞു. ദക്ഷിണാഫ്രിക്കയെ വിജയിപ്പിക്കാൻ മികച്ച പ്രകടനം പുറത്തെടുത്ത ഡേവിഡ് മില്ലറെയും റാസി വാൻ ഡെർ ഡസ്സനെയും അദ്ദേഹം അഭിനന്ദിച്ചു. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിന്, വിക്കറ്റ് മെച്ചപ്പെട്ടതായും ഋഷഭ് പന്ത് വിശദീകരിച്ചു
“ഞങ്ങൾക്ക് ബോർഡിൽ ആവശ്യത്തിന് റണ്‍സ് ഉണ്ടായിരുന്നു, പക്ഷേ പദ്ധതികള്‍ നടപ്പിലാക്കിയത് ശരിയായില്ലാ. ചില സമയങ്ങളില്‍ നിങ്ങൾ എതിരാളികള്‍ക്ക് ക്രെഡിറ്റ് നൽകേണ്ടിവരും. മില്ലറും ആർവിഡിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഞങ്ങൾ ബാറ്റ് ചെയ്യുമ്പോൾ വേഗത കുറഞ്ഞ പന്തുകൾ ഉപയോഗപ്രദമായിരുന്നു, പക്ഷേ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് മെച്ചപ്പെട്ടു.
“മിക്കവാറും ഞങ്ങൾ ഞങ്ങളുടെ പദ്ധതികള്‍ (മില്ലര്‍ക്കെതിരെ) നടപ്പിലാക്കി, പക്ഷേ വിക്കറ്റ് മെച്ചപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡിലെ ടോട്ടലില്‍ ഞങ്ങൾ വളരെ സന്തുഷ്ടരാണ്, പക്ഷേ അടുത്ത തവണ ഞങ്ങൾ സമാനമായ അവസ്ഥ വരുമ്പോള്‍ ഞങ്ങൾ കൂടുതൽ നന്നായി ചെയ്യും. ” റിഷഭ് പന്ത് ഉറപ്പ് നല്‍കി.