ബോളറിനായാലും ബാറ്ററിനായാലും ഒരു മോശം ദിവസം ഉണ്ടാവും. അതുപോലെ തന്നെയാണ് അംപയര്‍മാരുടെ കാര്യത്തിലും. അങ്ങനെയൊരു ദിവസമാണ് അംപയര്‍ വിരേന്ദര്‍ ശര്‍മ്മയുടെ ജീവതത്തില്‍ കടന്നു പോയത്. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിലാണ് വിരേന്ദര്‍ ശര്‍മ്മയുടെ മൂന്നു തീരുമാനങ്ങള്‍ തെറ്റായി പോയത്.
അംപയര്‍ വിരേന്ദര്‍ ശര്‍മ്മയുടെ തെറ്റായ വിധി ഡിആര്‍എസ് ലൂടെ മാറ്റിയെഴുതിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വിലപ്പെട്ട രണ്ട് റണ്ണുകള്‍ നഷ്ടമായിരുന്നു. മത്സരത്തിനിടെ ചഹലിന്‍റെ ലെഗ് ബിഫോര്‍ അപ്പീല്‍ നിരസിച്ചതിനു വീരാട് കോഹ്ലി അംപയര്‍മാരോട് ദേഷ്യപ്പെട്ടിരുന്നു.
റോയല്‍ ചലഞ്ചേഴ്സ് ക്യാപ്‌റ്റനായി വീരാട് കോഹ്ലിയുടെ അവസാന മത്സരമായിരുന്നു ഇത്. മത്സരത്തിനു ശേഷം ഇത്രയും നാള്‍ ടീമിനെ നയിച്ചു ക്യാപ്റ്റനു നന്ദി പറയുന്ന വീഡിയോ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയില്‍ അംപയറുമായുള്ള സംഭവം ഏബി ഡീവില്ലേഴ്സ് പരാമര്‍ശിക്കുന്നുണ്ട്
” മനസ്സില്‍ ആദ്യം വരുന്ന വാക്ക് നന്ദി എന്നുള്ളതാണ്. നിങ്ങൾ ടീമിനെ നയിച്ച രീതി തീർച്ചയായും എല്ലാവർക്കും പ്രചോദനമായി. നിങ്ങളുടെ നേതൃത്വത്തെക്കുറിച്ച് പറയുമ്പോൾ, നിങ്ങൾ മനസ്സിലാക്കുന്നതിലും വലിയ സ്വാധീനം ഉണ്ടായിട്ടുണ്ട്. നിങ്ങൾ സ്പർശിച്ച ആളുകളുടെ ജീവിതത്തെക്കുറിച്ച് നിങ്ങൾ ഒരിക്കലും കേൾക്കാത്ത കഥകളുണ്ട്, ക്രിക്കറ്റ് ഗ്രൗണ്ടിൽ മാത്രമല്ല, അതിൽ നിന്നും അകലെ ”
” ഒരു ട്രോഫിയേക്കാൾ അത് വളരെ പ്രധാനമാണ്, അത് നിങ്ങളുടെ വഴിയിൽ വരുമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. നിങ്ങൾ ഒരു മികച്ച ജോലി ചെയ്തു, പക്ഷേ ഇതുവരെ പൂർത്തിയായിട്ടില്ല. നീ ഞങ്ങള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യുന്നതോ..ഞങ്ങള്‍ അത് മറക്കില്ലാ. എല്ലാ ഓർമ്മകൾക്കും നന്ദി, ചില അംപയർമാർ നന്നായി ഉറങ്ങുമെന്ന് ഞാൻ കരുതുന്നു, അവരെക്കുറിച്ച് സന്തോഷമുണ്ട് ” ഏബി ഡീവില്ലേഴ്സ് പറഞ്ഞു.