ലോകക്രിക്കറ്റിലെ എക്കാലത്തെയും ശക്തരെന്ന വിശേഷണം ഓസ്‌ട്രേലിയൻ ടീമിന് സ്വന്തമാണ് .ഏറ്റവും കൂടുതൽ ഐസിസി കിരീടങ്ങൾ സ്വന്തമാക്കിയ ഓസീസ് ടീം എന്നും ക്രിക്കറ്റിലെ മുൻ നിരയിലുള്ള ടീമാണ് .വരുന്ന ഐസിസി ടി:20 ലോകകപ്പിലും തങ്ങളുടെ ശക്തി തെളിയിക്കുവാനുള്ള അതി തീവ്ര ശ്രമത്തിലാണ് ഓസ്‌ടേലിയൻ ടീം. സ്റ്റാർ ബാറ്റ്സ്മാൻ ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിൽ ടി:20 സ്പെഷ്യലിസ്റ് താരങ്ങൾ അനവധിയാണ് .
എന്നാൽ ഓസീസ് ക്രിക്കറ്റിനെ ഏറെ നാണംകെടുത്തിയ സംഭവങ്ങളിൽ ഒന്നാണ് 2018ലെ കേപ്ടൗൺ ടെസ്റ്റിലെ ദക്ഷിണാഫ്രിക്കക്കെതിരെ മത്സരത്തിൽ നടന്ന പന്തുചുരണ്ടൽ വിവാദം . അന്ന് പന്തിൽ കൃത്രിമത്വം കാട്ടിയതിന് ശിക്ഷ ലഭിച്ച കാമറോൺ ബാൻക്രോഫ്റ്റ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലും ക്രിക്കറ്റ് ലോകത്തേറെ ചർച്ചയായിരുന്നു . കൂടുതൽ ഓസീസ് താരങ്ങൾ ഡേവിഡ് വാർണറിനും സ്റ്റീവ് സ്മിത്തിനും പിന്നാലെ ഈ സംഭവത്തിൽ പങ്കാളികളായിട്ടുണ്ടോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകവും ഒപ്പം ഓസീസ് ആരാധകരും
അതേസമയം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെയും ഓസീസ് ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് കൂടുതൽ ഓസ്‌ട്രേലിയൻ മുൻ താരങ്ങൾ പ്രസ്താവനയുമായി രംഗത്ത് വന്ന് കഴിഞ്ഞു . ഇനിയും പന്ത് ചുരണ്ടലുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ പേരുകൾ പുറത്തു വരുമെന്നും കൂടുതൽ പേർക്ക് കളിക്കാർക്കും ഇതിൽ പങ്കുണ്ടാവും എന്നും മുൻ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഗിൽക്രിസ്റ് അഭിപ്രായപ്പെട്ടു .ഗില്ലിയുടെ വാക്കുകൾ ഇപ്രകാരമാണ് “എന്നും ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ അലട്ടുന്ന പ്രശ്‌നമായി പന്തുചുരണ്ടൽ വിവാദം തുടരും ഒപ്പം ഇതേ വിഷയത്തിൽ അറിവുള്ള ഒട്ടേറെ ആളുകളുടെ വെളിപ്പെടുത്തലുകളും ഇനിയും പുറത്തേക്ക് വരാം .ചില ആൾക്കാർ എങ്കിലും ഈ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ മികച്ച ഒരു അവസരത്തിനായി കാത്തിരിക്കുകയാവും ” മുൻ ഓസീസ് താരം മുന്നറിയിപ്പ് ശക്തമാക്കി .