കിവീസ് നിരയിലെ ആ ബാറ്സ്മാനെ വേഗം പുറത്താക്കണം :മുന്നറിയിപ്പുമായി ഉമേഷ് യാദവ്

InShot 20210518 152427865 scaled 1

വരുന്ന ഇന്ത്യ  :ന്യൂസിലാൻഡ്  ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി ക്രിക്കറ്റ് പ്രേമികൾ ഏവരും   ആവേശപൂർവ്വം കാത്തിരിക്കുകയാണ് . ജൂൺ 18ന്  ഇംഗ്ലണ്ടിലെ പ്രശസ്തമായ സതാംപ്ടണിലാണ് ഫൈനൽ മത്സരം അരങ്ങേറുക .ഇരു ടീമുകളും ഫൈനൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ വരെ ആരംഭിച്ചുകഴിഞ്ഞു . ഇരു ടീമുകളും ജൂൺ ആദ്യ വാരം തന്നെ ക്വാറന്റൈൻ നടപടികൾ പൂർത്തിയാക്കി പരിശീലനം ആരംഭിക്കും .

അതേസമയം ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീം നേരിടുവാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കിവീസ് നായകൻ കെയ്ൻ വില്യംസൺ എന്നാണ് ഇന്ത്യൻ പേസ് ബൗളർ ഉമേഷ് യാദവ് മുന്നറിയിപ്പ് നൽകുന്നത്.കിവീസ് നായകനെ അതിവേഗം മത്സരത്തിൽ നിന്ന്  പുറത്താക്കിയാൽ മാത്രമേ ഇന്ത്യൻ ടീമിന് ജയിക്കുവാൻ കഴിയൂ എന്നാണ് ഉമേഷിന്റെ അഭിപ്രായം .

ഉമേഷ് യാദവിന്റെ വാക്കുകൾക്ക് ക്രിക്കറ്റ് ലോകത്തും ഏറെ പ്രാധാന്യമാണ് ലഭിക്കുന്നത് .മിന്നും ബാറ്റിംഗ് ഫോം തുടരുന്ന വില്യംസൺ  എപ്പോഴും ഇന്ത്യൻ ബൗളർമാർക്ക് എതിരെ ഏറെ റൺസ് കണ്ടെത്താറുണ്ട് എന്നും ആരാധകർ ഓർമിപ്പിക്കുന്നു .ഉമേഷ് യാദവിന്റെ വാക്കുകൾ ഇപ്രകാരമാണ് “കിവീസ് നായകൻ വില്യംസന്റെ ബാറ്റിംഗ് മികവ് നമ്മുക്ക് എല്ലാം അറിയാം .അദ്ദേഹം ബാറ്റിങ്ങിൽ പിഴവുകൾ അധികം വരുത്താറില്ല  .ലോകത്തെ എത്ര മികച്ച ബാറ്റ്സ്മാൻ ആണേലും ഒരു മനോഹര പന്തിൽ അദ്ദേഹം പുറത്താകും .കെയ്ൻ വില്യംസണെ അതിവേഗം പുറത്താക്കി മത്സരത്തിൽ ആധിപത്യം ഉറപ്പിക്കുക എന്നതാണ് ടീം ഇന്ത്യയുടെ ലക്ഷ്യം ” ഇന്ത്യൻ പേസർ വാചാലനായി.

See also  എന്തുകൊണ്ട് രാജസ്ഥാന്‍ പിന്തുണക്കുനു എന്നതിന് ഉത്തരം നല്‍കി റിയാന്‍ പരാഗ്. നാലാം നമ്പറില്‍ എത്തി ടീമിനെ മികച്ച നിലയില്‍ എത്തിച്ചു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല. 

Scroll to Top