കേപ്ടൗണിൽ സൗത്താഫ്രിക്കക്കെതിരെ ചരിത്ര ജയം മുന്നിൽ കണ്ട ഇന്ത്യൻ ടീമിന് തിരിച്ചടി നൽകിയാണ് നാലാം ദിനം ബാറ്റിങ് നിരയുടെ കരുത്തിൽ സൗത്താഫ്രിക്ക ടെസ്റ്റ് ജയവും പരമ്പര നേട്ടവും സ്വന്തമാക്കിയത്.ഏഴ് വിക്കറ്റിന്റെ മാസ്മരിക ജയവുമായി സൗത്താഫ്രിക്ക ഇന്ത്യൻ ടീമിനെ തകർത്തപ്പോൾ വിരാട് കോഹ്ലിയുടെ അനേകം സ്വപ്നങ്ങളും കൂടെ തകർന്നു. നേരത്തെ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ടെസ്റ്റ് പരമ്പരകൾ ജയിച്ചിട്ടുള്ള ഇന്ത്യൻ ടീമിന് ഈ ഒരു ടെസ്റ്റ് പരമ്പരയിലെ 2-1 തോൽവി സമ്മാനിച്ചത് പൂർണ്ണ നിരാശ. തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിങ് നിരക്കും നായകനായ വിരാട് കോഹ്ലിക്കും എതിരെ വിമർശനം കടുപ്പിക്കുകയാണ് മുൻ താരങ്ങൾ. വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ അടക്കം ചില പിഴവുകൾ മുൻ താരങ്ങൾ കണ്ടെത്തുന്നു
ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ വ്യത്യസ്ത അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. ഇന്ത്യൻ ടീം നാലം ദിനം കളിക്കിടയിൽ അനാസ്ഥ കാണിച്ചെന്നാണ് ഗവാസ്ക്കർ നിരീക്ഷണം.നാലാം ദിനം ഒന്നാമത്തെ സെക്ഷനിൽ തന്നെ അടിച്ചുകളിച്ച സൗത്താഫ്രിക്കക്ക് ലഞ്ചിന് ശേഷം വെറും 41 റൺസ് മാത്രമാണ് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാൽ ലഞ്ചിന് ശേഷം എല്ലാവർക്കും ഞെട്ടൽ നൽകി ഉമേഷ് യാദവും അശ്വിനുമാണ് ബൗളിംഗ് ആരംഭിച്ചത്.
സ്റ്റാർ ബൗളർമാരായ ബുംറ, ഷമി എന്നിവരെ കൊണ്ടുവരാതെ ഈ ഒരു നീക്കം ഇന്ത്യ നടത്തിയത് എതിർ ടീം ബാറ്റ്‌സ്മാന്മരിലെ സമ്മർദ്ധം കുറച്ചത് ഗവാസ്ക്കർ വിശദമാക്കി. “എന്നെ വളരെ ഞെട്ടിച്ചത് ലഞ്ചിന് ശേഷം ബുറയും താക്കൂറൂം ബൗളിംഗ് തുടർന്നില്ല എന്നതാണ്. ലഞ്ചിന് മുൻപായി വളരെ മനോഹരമായിട്ടാണ് ഇരുവരും തന്നെ ബൗൾ ചെയ്തത്. ഒരുവേള ഇന്ത്യൻ ടീം അവരുടെ തോൽവി ഉറപ്പിച്ചതായി ഈ നീക്കത്തിൽ നിന്നും മനസ്സിലായി “സുനിൽ ഗവാസ്ക്കർ നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിൽ മത്സരത്തിന് ശേഷം ചർച്ചയിൽ ടീം ഇന്ത്യയുടെ ചില മോശം ഫീൽഡിങ് നീക്കങ്ങളെ അടക്കം വിമർശിച്ച സുനിൽ ഗവാസ്ക്കർ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി ഇക്കാര്യത്തിൽ പാളിച്ച കാണിച്ചെന്നും ചൂണ്ടികാട്ടി.”അശ്വിൻ ഇന്നലെ ബൗൾ ചെയ്യുമ്പോൾ 5 ഫീൽഡർമാരാണ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്തത്. ഇതോടെ ബാറ്റ്‌സ്മാന്മാർക്ക് എളുപ്പം സിംഗിൾ നേടാൻ കഴിഞ്ഞു. ഇതോടെ സമ്മർദ്ദം കുറഞ്ഞു “മുൻ ഇന്ത്യൻ താരം അഭിപ്രായം വ്യക്തമാക്കി.