ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പിച്ച് ക്യുറേറ്റർ. ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാഗ്പൂരിൽ വച്ചാണ് നടക്കുന്നത്. മുൻപ് ഇതേ ഗ്രൗണ്ടിൽ ടെസ്റ്റിനായി ഓസ്ട്രേലിയക്കെതിരെ തയ്യാറാക്കിയ ക്യുറേറ്റർ ആയിരുന്നു പ്രധാൻ. അവസാനമായി ഓസ്ട്രേലിയൻ ടീം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിച്ചത് 2004ലാണ്. അന്ന് ഓസ്ട്രേലിയ ഒരു മത്സരം വിജയിച്ചത് നാഗ്പൂരിൽ വച്ചായിരുന്നു. ഈ മത്സരത്തിൽ പിച്ചൊരുക്കിയ ആളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
“ഞാൻ പച്ചപ്പുള്ള വിക്കറ്റ് ആയിരുന്നു 2004ൽ ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിന് വേണ്ടി ഒരുക്കിയത്. ഞാൻ അന്ന് ഈ വിക്കറ്റിൽ കളിക്കണമെന്ന് സൗരവ് ഗാംഗുലിയോട് പറയുകയും ചെയ്തു. പക്ഷേ ഈ ടെസ്റ്റിൽ നിന്നും പരിക്കാണെന്ന് പറഞ്ഞ് അദ്ദേഹം വിട്ടു നിന്നു. ടെസ്റ്റിന് വേണ്ടി ഒരുക്കിയ വിക്കറ്റ് ഇതാണ്. ഞാൻ അന്ന് ഗാംഗുലിയോട് ഇവിടെ കളിക്കണമെന്ന് വിശദീകരിക്കാൻ ശ്രമിച്ചിരുന്നു.
പക്ഷേ ഈ ടെസ്റ്റിൽ അദ്ദേഹം കളിക്കുക പോലും ചെയ്തില്ല. എനിക്ക് അത്തരം ഒരു പിച്ച് അന്ന് ഒരുക്കിയതിൽ ഒരു കുറ്റബോധവും ഇല്ല. ഉദ്ദേശം മികച്ച ഒരു സ്പോർട്ടിംഗ് പിച്ച് തയ്യാറാക്കുക എന്നായിരുന്നു. സ്വയം അപ്ലൈ ചെയ്ത് ഈ പിച്ചിൽ കളിക്കുവാൻ ഇന്ത്യ ശ്രമിച്ചില്ല.”- അന്നത്തെ പിച്ച് ക്യുറേറ്റർ ആയിരുന്ന കിഷോർ പ്രധാൻ പറഞ്ഞു. സംഭവം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഗാംഗുലിക്കെതിരെ ആരാധകർ ഉയർത്തുന്നത്.
ഇയാളെയാണോ മഹാനായ നായകൻ എന്ന് വിളിക്കുന്നത് എന്നും എന്തൊരു ചതിയൻ ആണെന്ന് ആണ് ആരാധകർ ചോദിക്കുന്നത്. ട്വിറ്ററിലൂടെയാണ് കൂടുതൽ പേരും വിമർശനമുന്നയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഏറ്റവും വലിയ പേടിത്തൊണ്ടൻ ആണ് ഗാംഗുലി എന്നാണ് മറ്റൊരു ആരാധകൻ പറഞ്ഞത്. ഗാംഗുലിയെ പോലെ തന്നെ ഹർഭജൻ സിംഗും ഇതുപോലെ തന്നെയാണെന്ന് മറ്റൊരു ആരാധകൻ കുറിച്ചു. പൊട്ടിച്ചിരിക്കുന്ന ഇമോജികളുടെ കൂടെയാണ് ആരാധകർ ഗാംഗുലിയെ പരിഹസിക്കുന്നത്.