മങ്കാദിങ്ങ് വഴി ഔട്ടായി : കട്ട കലിപ്പിൽ സ്മൃതി മന്ദാന

ഐപിൽ ക്രിക്കറ്റിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും പുത്തൻ വിവാദത്തിന് തുടക്കം കുറിച്ച് മങ്കാദിങ് വഴി മറ്റൊരു വിക്കറ്റ് നഷ്ടമാകുന്ന കാഴ്ച.സീനിയര്‍ വുമണ്‍ ടി20 ലീഗില്‍ ഇന്നലെ മഹാരാഷ്ട്ര – രാജസ്ഥാന്‍ മത്സരത്തിനിടെയാണ്  അത്യന്തം നാടകീയ രംഗങ്ങൾ നടന്നത്. അഭ്യന്തര ക്രിക്കറ്റില്‍ മങ്കാദിങിലിന് ഇരയായി പുറത്തായിരിക്കുന്നത് മറ്റാരും അല്ല ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സ്റ്റാർ സ്മൃതി മന്ദാന.

മഹാരാഷ്ട്ര – രാജസ്ഥാന്‍ മത്സരത്തിനിടയിൽ രാജസ്ഥാന്‍ താരം കെപി ചൗദരിയാണ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ അൽപ്പം ക്രീസിൽ നിന്നും ഇറങ്ങി നിന്ന സ്മൃതിയെ റൺ ഔട്ട് രൂപത്തിൽ പുറത്താക്കിയത്. ഐസിസിയുടെ പുത്തൻ റൂൾ പ്രകാരം മങ്കാദിങ് റൺ ഔട്ട്‌ രീതി പൂർണ്ണമായി നിയമപരവും കൂടാതെ എല്ലാ തർക്കങ്ങൾക്കും അതീതവുമാണ്.വളരെ ഷോക്കായി പുറത്തായ താരം തന്റെ അമർഷം എതിർ ടീമിനോട് പ്രകടിപ്പിച്ചത്തോടെയാണ് രംഗം വഷളായത്.

അത്യന്തം ആവേശകരമായി പുരോഗമിക്കുന്ന സീനിയര്‍ വുമണ്‍ ടി20 ലീഗിലേ മഹാരാഷ്ട്ര – രാജസ്ഥാന്‍ മത്സരത്തിൽ ഒരുവേള സ്മൃതി മന്ദാനയുടെ വിക്കെറ്റ് പ്രധാനമായിരുന്നു. എഎസ് ഷ്ന്‍ഡെയുമൊത്ത് നിർണായകമായ 46 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി മുന്നേറിയ സ്മൃതി വിക്കെറ്റ് കെപി ചൗദരിയുടെ മിടുക്കിലാണ് രാജസ്ഥാൻ സ്വന്തമാക്കിയത് എങ്കിലും ഈ ഒരു പുറത്താകൽ രീതിയിൽ ഒട്ടും സന്തോഷവതി അല്ലാതെയിരുന്ന താരം രാജസ്ഥാൻ ടീമിലെ താരങ്ങളോട് തന്റെ എതിർപ്പ് തുറന്ന് പറഞ്ഞു. കൂടാതെ ബൗളർക്കും കണക്കിന് ശകാരം നൽകാൻ സ്മൃതി മന്ദാന മറന്നില്ല.

മത്സരത്തിൽ മൂന്ന് ഫോറും ഒരു സിക്സ് അടക്കം 28 റൺസ്‌ അടിച്ചാണ് സ്‌മൃതി മികച്ച ഫോമിലെന്നുള്ള സൂചന നൽകിയത്.കെപി ചൗദരിയുടെ ഓവറിൽ നൊൺ സ്ട്രൈക്ക് എൻഡിൽ ക്രീസിനും അൽപ്പം മുന്നിലായി നിന്ന താരത്തെ ഡയറക്റ്റ് ആയി തന്നെ ബൗളർ മങ്കാദ് രീതിയിൽ റൺ ഔട്ടാക്കി.നേരത്തെ ഐപിൽ ക്രിക്കറ്റിൽ അശ്വിൻ രാജസ്ഥാൻ റോയൽസ് താരമായ ബട്ട്ലറെ ഇത്തരത്തിൽ പുറത്താക്കിയത് കോളിളക്കം സൃഷ്ടിച്ചിരുന്നു.

Previous articleധോണി ചെയ്തു തന്നത് പോലെ എനിക്ക് അവൻ ചെയ്തു തരുന്നുണ്ട്. തുറന്നു പറഞ്ഞ് കുൽദീപ് യാദവ്.
Next articleക്ലാർക്കുമായുള്ള ബന്ധം എങ്ങനെയാണ് നഷ്ടമായതെന്ന് വെളിപ്പെടുത്തി സൈമണ്ട്സ്