വനിതാ ഐപിഎല്ലിലെ താരലലേത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ 3.40 കോടി രൂപക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ ബാംഗ്ലൂര്‍ മന്ദാനയെ ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കായിരുന്നു ലേലം
ഇന്ത്യന്‍ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനായും ബാംഗ്ലൂര്‍ എത്തിയെങ്കിലും ഒരു കോടി കടന്നതോടെ ബാംഗ്ലൂര്‍ പിന്‍മാറി. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സാണ് ഹര്‍മന്‍പ്രീതിനായി മുംബൈക്കൊപ്പം മത്സരിച്ചത്. ഒടുവില്‍ 1.80 കോടി രൂപക്ക് മുംബൈ ഹര്‍മനെ ടീമിലെത്തിച്ചു.
ന്യൂസിലൻഡ് ഓൾ റൗണ്ടർ സോഫി ഡിവൈനെയും ഓസ്ട്രേലിയൻ ഓൾ റൗണ്ടർ എലിസ് പെറിയെയും വീണ്ടും ബാംഗ്ലൂര്‍ സ്വന്തമാക്കിയപ്പോൾ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ആഷ് ഗാർഡ്നറെ 3.20 കോടിയ്ക്ക് ഗുജറാത്ത് ജയൻ്റ്സും സ്വന്തമാക്കി.
Player | Price (In INR) | Team |
---|---|---|
Smriti Mandhana | 3.4 Crore | RCB |
Harmanpreet Kaur | 1.8 Crore | MI |
Sophie Devine | 50 Lakh | RCB |
Ashleigh Gardner | 3.2 Crore | GG |
Ellyse Perry | 1.7 Crore | RCB |
Sophie Ecclestone | 1.8 Crore | UPW |
Player | Price (In INR) | Team |
---|---|---|
Deepti Sharma | 2.6 Crore | UPW |
Renuka Singh | 1.5 Crore | RCB |
Nat Sciver-Brunt | 3.2 Crore | MI |
Tahlia McGrath | 1.4 Crore | UPW |
Beth Mooney | 2 Crore | GG |
Shabnim Ismail | 1 Crore | UPW |
Amelia Kerr | 1 Crore | MI |
12 കോടിയാണ് ലേലത്തിൽ ഒരു ടീമിനു പരമാവധി ചെലവഴിക്കാനാകൂ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, യു പി വാരിയേഴ്സ്, ഗുജറാത്ത് ജയൻ്റ്സ് എന്നീ ടീമുകളാണ് ലീഗില്‍ ഉള്ളത്.