സൈദ് മുഷ്തഖ് അലി ട്രോഫി ടൂർണമെന്റിൽ കരുത്തരായ മുംബൈ ടീമിനെ ഞെട്ടിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ. ബാറ്റിങ്ങിലും ബോളിങ്ങിലും കേരളം പൂർണമായ ആധിപത്യം പുലർത്തിയ മത്സരത്തിൽ 43 റൺസിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. കേരളത്തിനായി ബാറ്റിംഗിൽ വെടിക്കെട്ട് തീർത്തത് സൽമാൻ നിസാറും രോഹൻ കുന്നുമ്മലും ആയിരുന്നു. ബോളിങ്ങിൽ നിതീഷ് എംഡി (4 വിക്കറ്റുകൾ) അടക്കമുള്ളവർ അവസരത്തിനൊത്ത് ഉയർന്നപ്പോൾ ഒരു കിടിലൻ വിജയം കേരളം സ്വന്തമാക്കി. ടൂർണമെന്റിലെ കേരളത്തിന്റെ മൂന്നാമത്തെ വിജയമാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ മുംബൈ കേരളത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകൻ സഞ്ജു സാംസണിന്റെ(4) വിക്കറ്റ് ആദ്യ ഓവറിൽ തന്നെ കേരളത്തിന് നഷ്ടമായി. ശേഷം രോഹൻ കുന്നുമ്മൽ ഒരുവശത്ത് അടിച്ചു തകർക്കുകയുണ്ടായി. എന്നാൽ മറുവശത്ത് മുഹമ്മദ് അസറുദ്ദീന്റെ(13) വിക്കറ്റ് നഷ്ടമായത് കേരളത്തെ ബാധിച്ചിരുന്നു. പക്ഷേ പിന്നീട് ഒരു വെടിക്കെട്ട് കൂട്ടുകെട്ടാണ് കാണാൻ സാധിച്ചത്. രോഹൻ കുന്നുമ്മലും അഞ്ചാമനായി ഇറങ്ങിയ സൽമാൻ നിസാറും ചേർന്ന് മുംബൈ ബോളിങ് നിരയെ അടിച്ചു തൂക്കുകയായിരുന്നു. എല്ലാ തരത്തിലും ആക്രമണം അഴിച്ചുവിട്ടുള്ള ബാറ്റിംഗ് പ്രകടനമാണ് കേരളത്തിന്റെ ബാറ്റർമാർ കാഴ്ചവച്ചത്.
രോഹൻ കുന്നുമ്മൽ മത്സരത്തിൽ 48 പന്തുകളിൽ 87 റൺസാണ് സ്വന്തമാക്കിയത്. 5 ബൗണ്ടറികളും 7 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നാൽ സൽമാൻ നിസാറായിരുന്നു ഇന്നിംഗ്സിന്റെ അവസാന സമയം വരെ പൂർണമായി മുംബൈ ബോളർമാരെ ഒന്നുമല്ലാതാക്കിയത്. അവസാന ഓവറുകളിൽ സൽമാൻ നിസാറിന്റെ ഒരു സംഹാരമാണ് കാണാൻ സാധിച്ചത്.
താക്കൂർ അടക്കമുള്ള മുംബൈ ബോളർമാർക്ക് യാതൊരു മറുപടിയും സൽമാന്റെ മുൻപിൽ ഉണ്ടായിരുന്നില്ല. മത്സരത്തിൽ 49 പന്തുകളിൽ 99 റൺസ് നേടിയ സൽമാൻ നിസാർ പുറത്താവാതെ നിന്നു. 5 ബൗണ്ടറികളും 8 സിക്സറുകളുമാണ് ഈ വെടിക്കെട്ട് താരത്തിന്റെ ഇന്നീങ്‌സിൽ ഉൾപ്പെട്ടത്. രോഹന്റെയും സൽമാന്റെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 234 എന്ന വമ്പൻ സ്കോർ കേരളം സ്വന്തമാക്കുകയായിരുന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈക്കായി പൃഥ്വി ഷാ ആക്രമിച്ചു തന്നെ തുടങ്ങി. പക്ഷേ 13 പന്തുകളിൽ 23 റൺസ് എടുത്ത പൃഥ്വിയ്ക്ക് പവർപ്ലെയിൽ തന്നെ പുറത്താവേണ്ടിവന്നു. പിന്നീട് ഒരുവശത്ത് നായകൻ ശ്രേയസ് അയ്യരും ആക്രമണത്തിന് ആരംഭം കുറിച്ചു. 18 പന്തുകളിൽ 32 റൺസ് നേടിയ ശ്രേയസിനെ അബ്ദുൽ ബാസിത്താണ് പുറത്താക്കിയത്. പിന്നീട് കേരളത്തിന്റെ ബോളർമാർ കൃത്യമായി പിടിമുറുക്കുകയുണ്ടായി. കേരളത്തിന് മുൻപിലുള്ള ഒരേ ഒരു വെല്ലുവിളി മുംബൈ താരം രഹാനെ മാത്രമായിരുന്നു. കൃത്യമായ സമയങ്ങളിൽ ബൗണ്ടറികൾ കണ്ടെത്താൻ രഹാനെയ്ക്ക് സാധിച്ചു. പക്ഷേ ഒരു വമ്പൻ വെടിക്കെട്ട് തന്നെ മുംബൈയ്ക്ക് ആവശ്യമായിരുന്നു. എന്നാൽ 35 പന്തുകളിൽ 68 റൺസ് നേടിയ രഹാനെയെ വിനോദ് കുമാർ പുറത്താക്കിയതോടെ കേരളം പൂർണമായി വിജയം സ്വന്തമാക്കി. കരുത്തരായ മുംബൈയ്ക്കെതിരെ 43 റൺസിന്റെ വിജയമാണ് കേരളം നേടിയത്.
Scorecard
Mumbai Innings
Batter | R | B | 4s | 6s | SR |
---|---|---|---|---|---|
Prithvi Shaw | 23 | 13 | 2 | 1 | 176.92 |
Angkrish Raghuvanshi | 16 | 15 | 1 | 0 | 106.67 |
Shreyas Iyer (c) | 32 | 18 | 2 | 2 | 177.78 |
Ajinkya Rahane | 68 | 35 | 5 | 4 | 194.29 |
Shams Mulani | 5 | 4 | 1 | 0 | 125.00 |
Suryansh Shedge | 9 | 8 | 1 | 0 | 112.50 |
Hardik Tamore (wk) | 23 | 13 | 2 | 1 | 176.92 |
Shardul Thakur | 3 | 4 | 0 | 0 | 75.00 |
Tanush Kotian | 1 | 3 | 0 | 0 | 33.33 |
Mohit Avasthi | 1 | 2 | 0 | 0 | 50.00 |
Royston Dias | 5 | 5 | 1 | 0 | 100.00 |
Extras | 5 (b 0, lb 2, w 3, nb 0, p 0) | ||||
Total | 191 (9 wkts, 20 Ov) |
Bowling (Mumbai Innings)
Bowler | O | M | R | W | NB | WD | ECO |
---|---|---|---|---|---|---|---|
Nedumankuzhy Basil | 4 | 0 | 49 | 1 | 0 | 1 | 12.20 |
MD Nidheesh | 4 | 0 | 30 | 4 | 0 | 0 | 7.50 |
Vinod Kumar | 4 | 0 | 28 | 2 | 0 | 0 | 7.00 |
Sudhesan Midhun | 4 | 0 | 40 | 0 | 0 | 0 | 10.00 |
Abdul Basith | 4 | 0 | 42 | 2 | 0 | 0 | 10.50 |
Kerala Innings
Batter | R | B | 4s | 6s | SR |
---|---|---|---|---|---|
Samson (c & wk) | 4 | 4 | 1 | 0 | 100.00 |
Kunnummal | 87 | 48 | 5 | 7 | 181.25 |
Azharuddeen | 13 | 8 | 2 | 0 | 162.50 |
Sachin Baby | 7 | 4 | 1 | 0 | 175.00 |
Salman Nizar | 99 | 49 | 8 | 5 | 202.04 |
Vishnu Vinod | 6 | 2 | 0 | 1 | 300.00 |
Abdul Basith | 0 | 1 | 0 | 0 | 0.00 |
Maruthungal Ajinas | 7 | 5 | 1 | 0 | 140.00 |
Extras | 11 (b 0, lb 2, w 8, nb 1, p 0) | ||||
Total | 234 (5 wkts, 20 Ov) |
Bowling
Bowler | O | M | R | W | NB | WD | ECO |
---|---|---|---|---|---|---|---|
Thakur | 4 | 0 | 69 | 1 | 0 | 1 | 17.20 |
Mohit Avasthi | 4 | 1 | 44 | 4 | 0 | 0 | 11.00 |
Shams Mulani | 3 | 0 | 34 | 0 | 0 | 0 | 11.30 |
Royston Dias | 4 | 0 | 44 | 0 | 0 | 0 | 11.00 |
Tanush Kotian | 2 | 0 | 17 | 0 | 0 | 0 | 8.50 |
Suryansh Shedge | 3 | 0 | 24 | 0 | 0 | 0 | 8.00 |