2024 സൈദ് മുഷ്തഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ മഹാരാഷ്ട്ര ടീമിനെതിരെ പരാജയം ഏറ്റുവാങ്ങി കേരളം. ആവേശകരമായ മത്സരത്തിന്റെ അവസാന ഓവറിലാണ് കേരളം പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച കേരളം മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു.
187 റൺസ് തങ്ങളുടെ 20 ഓവറുകളിൽ സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചു. പക്ഷേ മറുപടി ബാറ്റിംഗിൽ മഹാരാഷ്ട്രക്കായി ഹിംഗഗ്നേക്കർ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോൾ കേരളം അടിയറവ് പറയുകയായിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് കേരളമായിരുന്നു. തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും കേരളത്തിന് സഞ്ജുവിന്റെ(19) വിക്കറ്റ് പവർപ്ലെയിൽ തന്നെ നഷ്ടമായി. ശേഷം മറ്റൊരു ഓപ്പണറായ രോഹൻ കുന്നുമ്മലാണ് കേരളത്തിനായി ആദ്യസമയത്ത് വെടിക്കെട്ട് തീർത്തത്.
24 പന്തുകളിൽ 45 റൺസാണ് കുന്നുമ്മൽ മത്സരത്തിൽ സ്വന്തമാക്കിയത്. 5 ബൗണ്ടറികളും 2 സിക്സറുകളും രോഹൻ കുന്നുമ്മലിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ശേഷം വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീനും മധ്യ ഓവറുകളിൽ കേരളത്തിന്റെ തുറുപ്പുചീട്ടായി മാറുകയായിരുന്നു.
Kerala Innings – 187/7 (20 Ov) | ||||||
Batter | R | B | 4s | 6s | SR | |
Samson (c & wk) | 19 | 15 | 3 | 0 | 126.67 | |
Kunnummal | 45 | 24 | 5 | 2 | 187.50 | |
Vishnu Vinod | 9 | 7 | 0 | 1 | 128.57 | |
Salman Nizar | 1 | 5 | 0 | 0 | 20.00 | |
Azharuddeen | 40 | 29 | 3 | 2 | 137.93 | |
Sachin Baby | 40 | 25 | 3 | 2 | 160.00 | |
Abdul Basith | 24 | 14 | 2 | 1 | 171.43 | |
Vinod Kumar | 0 | 0 | 0 | 0 | 0.00 | |
Akhil Scaria | 4 | 1 | 1 | 0 | 400.00 | |
Extras | 5 (b 0, lb 0, w 5, nb 0, p 0) | |||||
Total | 187/7 (20 Ov) | |||||
Kerala Bowling | ||||||
Bowler | O | M | R | W | NB | ECO |
Mukesh Choudhary | 3 | 0 | 39 | 1 | 0 | 13.00 |
Divyang Hinganekar | 3 | 0 | 24 | 2 | 0 | 8.00 |
Ramakrishna Ghosh | 2 | 0 | 20 | 0 | 0 | 10.00 |
Satyajeet Bachhav | 3 | 0 | 27 | 0 | 0 | 9.00 |
Arshin Kulkarni | 4 | 0 | 35 | 2 | 0 | 8.80 |
Prashant Solanki | 4 | 0 | 31 | 1 | 0 | 7.80 |
Azim Kazi | 1 | 0 | 11 | 0 | 0 | 11.00 |
Maharashtra Innings – 189/6 (19.5 Ov) | ||||||
Batter | R | B | 4s | 6s | SR | |
Arshin Kulkarni | 24 | 21 | 3 | 0 | 114.29 | |
Ruturaj Gaikwad (c) | 1 | 3 | 0 | 0 | 33.33 | |
Rahul Tripathi | 44 | 28 | 4 | 1 | 157.14 | |
Azim Kazi | 32 | 26 | 1 | 1 | 123.08 | |
Nikhil Naik (wk) | 10 | 12 | 1 | 0 | 83.33 | |
Dhanraj Shinde | 4 | 6 | 0 | 0 | 66.67 | |
Divyang Hinganekar | 43 | 18 | 5 | 2 | 238.89 | |
Ramakrishna Ghosh | 13 | 5 | 1 | 1 | 260.00 | |
Extras | 18 (b 4, lb 2, w 12, nb 0, p 0) | |||||
Total | 189/6 (19.5 Ov) | |||||
Maharashtra Bowling | ||||||
Bowler | O | M | R | W | NB | ECO |
Akhil Scaria | 3.5 | 0 | 43 | 0 | 0 | 11.20 |
MD Nidheesh | 4 | 0 | 35 | 2 | 0 | 8.80 |
Vinod Kumar | 4 | 0 | 37 | 1 | 0 | 9.20 |
Abdul Basith | 4 | 0 | 26 | 2 | 0 | 6.50 |
Sijomon Joseph | 4 | 0 | 42 | 2 | 0 | 10.5 |
സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും അവസാന ഓവറുകളിൽ കേരളത്തിനായി വെടിക്കെട്ട് തീർത്തു. മുഹമ്മദ് അസറുദ്ദീൻ 29 പന്തുകളിൽ 40 റൺസ് സ്വന്തമാക്കി. സച്ചിൻ ബേബി 25 പന്തുകളിൽ 40 റൺസ് നേടി പുറത്താവാതെ നിന്നു. 14 പന്തുകളിൽ 24 റൺസ് നേടിയ അബ്ദുൾ ബാസിത് കേരളത്തിന് മികച്ച സംഭാവന നൽകി. ഇതോടെ നിശ്ചിത 20 ഓവറുകളിൽ 187 റൺസാണ് കേരളം സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച മഹാരാഷ്ട്രയുടെ നായകൻ ഋതുരാജ് ഗെയ്ക്വാഡിനെ പുറത്താക്കാൻ കേരളത്തിന് സാധിച്ചു. പക്ഷേ ഒരു വശത്ത് രാഹുൽ ത്രിപാഠി അടിച്ചു തകർത്തത് കേരളത്തിന് വലിയ നിരാശ സമ്മാനിച്ചു.
28 പന്തുകളിൽ 4 ബൗണ്ടറികളും ഒരു സിക്സറുമടക്കം 44 റൺസാണ് രാഹുൽ ത്രിപാതി സ്വന്തമാക്കിയത്. ശേഷം 32 റൺസ് നേടിയ കാസിയും മഹാരാഷ്ട്രയ്ക്കായി ക്രീസിലുറച്ചു. എന്നാൽ അവസാന ഓവറുകളിൽ ഒരു വെടിക്കെട്ട് ആയിരുന്നു മഹാരാഷ്ട്രയ്ക്ക് ആവശ്യം. ഈ സമയത്താണ് ഏഴാമനായി ഹംഗ്റേക്കര്‍ ക്രീസിലെത്തിയത്. കേരളത്തിന്റെ ബോളർമാരെ തലങ്ങും വിലങ്ങും പായിക്കാൻ താരത്തിന് സാധിച്ചു. മത്സരത്തിന്റെ അവസാന ഓവറുകളിൽ ഹിംഗ്നേക്കര്‍ വെടിക്കെട്ട് തീർത്തപ്പോൾ വിജയം കേരളത്തിന്റെ അടുത്തുനിന്ന് അകലുകയായിരുന്നു. 18 പന്തുകളിൽ 5 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 43 റൺസ് നേടിയ ഹിങ്ങ്നേക്കർ പുറത്താവാതെ നിന്നു. മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് മഹാരാഷ്ട്ര സ്വന്തമാക്കിയത്