ചണ്ഡിഗഡിനെതിരെ തകർപ്പൻ ഫിഫ്റ്റി നേടി സഞ്ജു. ഉഗ്രൻ തിരിച്ചുവരവ്.

d3kkjg6g sanju samson

സൈദ് മുസ്തഖ് അലി ട്രോഫിയിലെ ചണ്ഡിഗഡ് ടീമിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് കേരള നായകൻ സഞ്ജു സാംസൺ. ആദ്യ മത്സരങ്ങളിൽ ബാറ്റിംഗിൽ പരാജയമായി മാറിയ സഞ്ജു സാംസണിന്റെ ഒരു അത്യുഗ്രൻ തിരിച്ചുവരവ് തന്നെയായിരുന്നു മത്സരത്തിൽ കാണാൻ സാധിച്ചത്. മുൻനിര ബാറ്റർമാർ നൽകിയ വളരെ മികച്ച തുടക്കം അങ്ങേയറ്റം ഉപയോഗിക്കുകയായിരുന്നു മത്സരത്തിൽ സഞ്ജു സാംസൺ. സഞ്ജുവിന്റെ ഈ മികച്ച ഇന്നിങ്സിന്റെ ബലത്തിൽ മത്സരത്തിൽ ഒരു വമ്പൻ സ്കോർ സ്വന്തമാക്കാനും കേരള ടീമിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 193 റൺസ് ആണ്കേരളം നേടിയത്. കേരളത്തിനെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നൽകുന്ന ഒരിന്നിങ്സ് തന്നെയാണ് നായകൻ കാഴ്ച വച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹൻ കുന്നുമ്മലും വരുൺ നായനാരും മികച്ച തുടക്കം തന്നെയാണ് കേരളത്തിന് നൽകിയത്. രോഹൻ 24 പന്തുകളിൽ 30 റൺസ് നേടിയപ്പോൾ വരുൺ 27 പന്തുകളിൽ 47 റൺസാണ് നേടിയത്. ആദ്യ വിക്കറ്റിൽ 70 റൺസിന്റെ കിടിലൻ കൂട്ടുകട്ട് കെട്ടിപ്പടുക്കാൻ ഇരു ബാറ്റർമാർക്കും സാധിച്ചു. പിന്നാലെ മൂന്നാമതായി ക്രീസിലെത്തിയ വിഷ്ണു വിനോദും തന്റെ ഫോം ആവർത്തിക്കുകയുണ്ടായി. മത്സരത്തിൽ 23 പന്തുകളിൽ 42 റൺസ് ആണ് വിഷ്ണു വിനോദ് നേടിയത്. 4 ബൗണ്ടറികളും രണ്ടു പടുകൂറ്റൻ സിക്സറുകളും വിഷ്ണുവിന്റ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

Read Also -  ഉഗാണ്ടയെ അടിച്ചൊതുക്കി വിൻഡിസ്. 134 റൺസിന്റെ കൂറ്റൻ വിജയം.

ശേഷമായിരുന്നു നാലാമനായി സഞ്ജു സാംസണിന്റെ തേരോട്ടം. ഇന്നിംഗ്സിന്റെ തുടക്ക സമയത്ത് സിംഗിളുകൾ നേടിയാണ് സഞ്ജു ആരംഭിച്ചത്. എന്നാൽ പതിയെ സഞ്ജു തന്റെ താളത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ചണ്ഡീഗഡ് ബോളർമാരെയൊക്കെയും ആക്രമിച്ചു തന്നെയാണ് സഞ്ജു അവസാന സമയങ്ങളിൽ നേരിട്ടത്. തുടർച്ചയായി സിക്സുകൾ നേടി സഞ്ജു എതിർ ടീമിനെ സമ്മർദ്ദത്തിൽ ആക്കുകയുണ്ടായി. മത്സരത്തിൽ 32 പന്തുകളിൽ നിന്നാണ് സഞ്ജു സാംസൺ 52 റൺസ് നേടിയത്. 4 ബൗണ്ടറികളും 3 സിക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. 162.5 സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ഈ പടയോട്ടം.

സഞ്ജുവിന്റെ ഇന്നിങ്സ് കേരള ടീമിന് വലിയ ആശ്വാസം നൽകുന്നതാണ്. ആദ്യ 3 മത്സരങ്ങളിലും സഞ്ജുവിന് വേണ്ടവിധത്തിൽ കേരളത്തിന് സംഭാവനകൾ നൽകാൻ സാധിച്ചിരുന്നില്ല. ഇതിന്റെ പേരിൽ വലിയ വിമർശനങ്ങൾ തന്നെ സഞ്ജുവിനെതിരെ വരുകയുണ്ടായി. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ സഞ്ജു ബാറ്റ് കൊണ്ട് നൽകിയിരിക്കുന്നത്. ഒപ്പം വിഷ്ണു വിനോദ് തന്റെ മികച്ച ഫോം തുടരുന്നതും കേരളത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. ഇതുവരെ ടൂർണമെന്റിൽ വളരെ മികച്ച പ്രകടനം തന്നെയാണ് കേരളം ബാറ്റ് കൊണ്ട് ബോള്കൊണ്ടും കാഴ്ചവച്ചിരിക്കുന്നത്.

Scroll to Top